Breaking News
പാലക്കാട് വല്ലപ്പുഴ സ്വദേശി ജിദ്ദയിൽ നിര്യാതനായി | മക്കളെ കാണാനെത്തിയ കാസർകോട് സ്വദേശിനി ദുബായിൽ അന്തരിച്ചു | ഖത്തർ അമീർ പ്രധാനമന്ത്രി മോദിയുമായി ഔദ്യോഗിക കൂടിക്കാഴ്ച നടത്തി,നിരവധി കരാറുകളിൽ ഒപ്പുവെച്ചു | അഹ്‌ലൻ റമദാൻ പ്രഭാഷണം ഫെബ്രുവരി 21 വെള്ളിയാഴ്ച ദോഹയിൽ | ഹൃദയാഘാതം,കണ്ണൂർ പെരിങ്ങോം സ്വദേശി കുവൈത്തിൽ അന്തരിച്ചു | ബിസിനസ് സംരംഭങ്ങൾ തുടങ്ങാനുള്ള ഫീസ് നിരക്കിൽ 90 ഇളവുമായി ഖത്തർ ഫിനാൻഷ്യൽ സെന്റർ | ഇന്ത്യയുമായി നിക്ഷേപ മേഖലയിൽ കൂടുതൽ സഹകരണം,ഉഭയകക്ഷി ചർച്ചകൾ വേഗത്തിലാക്കാൻ തയാറാണെന്ന് ഖത്തർ വാണിജ്യ വ്യവസായ മന്ത്രി | ദോഹയിൽ നടന്ന ആദ്യ ഐസ് പവർ ഫുട്ബോൾ ടൂർണമെൻ്റിൽ ടീം ഫാർമകെയർ എഫ്‌സി ജേതാക്കൾ | ഇന്ത്യയും ഖത്തറും പരസ്പര പൂരകങ്ങൾ,ജനങ്ങളുടെ ഉന്നതിക്കായി ഒരുമിച്ച് പ്രവർത്തിക്കാമെന്ന് കേന്ദ്രമന്ത്രി പിയൂഷ് ഗോയൽ | ഖത്തർ അമീറിന്റെ ഇന്ത്യാ സന്ദർശനം തുടരുന്നു,സ്വീകരിക്കാൻ പ്രോട്ടോക്കോൾ മറികടന്ന് പ്രധാനമന്ത്രി വിമാനത്താവളത്തിൽ എത്തി |
കുവൈത്തിൽ കൊവിഡ് കാലത്ത് നിർമ്മിച്ച പള്ളികൾ അടച്ചുപൂട്ടും

October 30, 2024

news_malayalam_new_rules_in_kuwait

October 30, 2024

ന്യൂസ്‌റൂം ഡെസ്ക്

കുവൈത്ത് സിറ്റി: കൊവിഡ് കാലത്തെ അകലം പാലിക്കൽ നിബന്ധനയുമായി ബന്ധപ്പെട്ട് പുതുതായി ആരംഭിച്ച പള്ളികൾ അടച്ചു പൂട്ടാനുള്ള തീരുമാനവുമായി കുവൈത്ത്. ഇതുമായി ബന്ധപ്പെട്ട തീരുമാനം കുവൈത്ത് എന്‍ഡോവ്മെന്റ് ആന്റ് ഇസ്ലാമിക് അഫയേഴ്സ് മന്ത്രാലയം പ്രഖ്യാപിച്ചു. രാജ്യത്തെ വെള്ളിയാഴ്ച പ്രാര്‍ത്ഥനകള്‍ക്കായി ഒരുക്കിയ പള്ളികള്‍ ഉൾപ്പെടെയുള്ള സംവിധാനങ്ങൾ കോവിഡ് പൂർവകാലത്തിന് അനുസൃതമായി പുനസംഘടിപ്പിക്കുന്നതിനുള്ള നടപടികളുടെ ഭാഗമായാണ് തീരുമാനം.

നിലവിലെ നിയന്ത്രണങ്ങള്‍ക്കനുസരിച്ച്, ആവശ്യമായ യോഗ്യതാ മാനദണ്ഡങ്ങളുള്ള പള്ളികളില്‍ മാത്രം വെള്ളിയാഴ്ച പ്രാർഥന ഉൾപ്പെടെ പരിമിതപ്പെടുത്താനാണ് ഈ സംരംഭത്തിലൂടെ ലക്ഷ്യമിടുന്നത്. ഇതു പ്രകാരം കോവിഡ് കാലത്ത് താല്‍ക്കാലികമായി തുറന്ന മസ്ജിദുകള്‍ അടച്ചുപൂട്ടി അവിടെ നടക്കുന്ന പ്രാർഥനകൾ കോവിഡിന് മുമ്പുള്ള കാലഘട്ടത്തെ സ്ഥിതിയിലേക്ക് മാറ്റും.

എല്ലാ ഗവര്‍ണറേറ്റുകളിലുടനീളമുള്ള മസ്ജിദ് അഡ്മിനിസ്‌ട്രേഷനുകള്‍ക്ക് മന്ത്രാലയത്തിന്റെ മസ്ജിദ് വിഭാഗം ഇതുമായി ബന്ധപ്പെട്ട് നിര്‍ദ്ദേശം നല്‍കിയതായി അധികൃതർ അറിയിച്ചു. കോവിഡ്-19 സമയത്ത് താല്‍ക്കാലികമായി തുറന്ന എല്ലാ പള്ളികളും ഈ നിര്‍ദ്ദേശ പ്രകാരം നിർബന്ധമായും അടച്ചുപൂട്ടേണ്ടി വരുമെന്ന് അധികൃതർ വ്യക്തമാക്കി. മഹാമാരിക്ക് മുമ്പ് നിലവിലിരുന്ന ക്രമീകരണങ്ങളിലേക്ക് മടങ്ങുകയാണ് ലക്ഷ്യമെന്നും മന്ത്രാലയം വൃത്തങ്ങൾ അറിയിച്ചു.

വ്യവസ്ഥാപിത ചട്ടങ്ങള്‍ക്കനുസൃതമായി സ്ഥിതിഗതികള്‍ പകര്‍ച്ചവ്യാധിക്ക് മുമ്പുള്ള അവസ്ഥയിലേക്ക് മടങ്ങണമെന്ന് ഔഖാഫ് ഇസ്ലാമിക കാര്യ മന്ത്രാലയത്തിലെ ഫത്വ, ശരീഅ ഗവേഷണ വിഭാഗം മതവിധി പുറപ്പെടുവിച്ചതിൻ്റെ അടിസ്ഥാനത്തിലാണ് തീരുമാനം. മസ്ജിദ് അഫയേഴ്സ് വിഭാഗത്തിലെ അസിസ്റ്റന്റ് അണ്ടര്‍സെക്രട്ടറി ഇതിന് അംഗീകാരം നൽകുകയും ചെയ്തിരുന്നു. ഈ വിഭാഗത്തിൽ വരുന്ന പള്ളികള്‍ അടച്ചുപൂട്ടാനുള്ള നടപടികളുമായി മുന്നോട്ടുപോകാനും ഈ സുപ്രധാന മാറ്റം വിശ്വാസികളെ അറിയിക്കാനും ഇമാമുമാരോടും ഖത്വീബുമാരോടും മന്ത്രാലയം നിര്‍ദ്ദേശിച്ചിട്ടുണ്ട്. നവംബര്‍ ഒന്ന് (വെള്ളിയാഴ്ച) മുതലാണ് പുതിയ നിര്‍ദ്ദേശം നിലവില്‍ വരിക. കോവിഡ് കാലത്ത് സാമൂഹിക അകലം പാലിക്കണമെന്ന നിബന്ധന പാലിക്കുന്നതിൻ്റെ ഭാഗമായി രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ പള്ളികൾ ആരംഭിച്ചിരുന്നു. ഇവ അടച്ചു പൂട്ടുന്നതോടെ ഇവിടെയുള്ള ജീവനക്കാരെ മറ്റിടങ്ങളിലേക്ക് പുനർ വിന്യസിക്കാനാണ് തീരുമാനം.


Latest Related News