Breaking News
കെഎംസിസി ഖത്തർ തൃക്കരിപ്പൂർ മണ്ഡലം കമ്മറ്റി കൗൺസിൽ യോഗവും മാണിയൂർ ഉസ്താത് അനുസ്മരണവും സംഘടിപ്പിച്ചു. | യു.എ.ഇയിൽ ചിലയിടങ്ങളിൽ മഴ,ആലിപ്പഴ വർഷം:താപനില ഉയർന്നുതന്നെ | മുൻ മന്ത്രിയും കോൺഗ്രസ് നേതാവുമായിരുന്ന സി.വി പത്മരാജൻ അന്തരിച്ചു | എഡോക്സി ട്രെയിനിംഗ് സെന്റർ ഇനി ഖത്തറിലും,ഗ്രാൻഡ് ഓപ്പണിംഗ് ജൂലൈ 19ന് | പാലക്കാട് നിപ ബാധിച്ച് മരിച്ചയാളുടെ മകനും നിപ സ്ഥിരീകരിച്ചു | ഖത്തറിൽ ഇലക്ട്രിക്കൽ എഞ്ചിനിയർ ജോലി ഒഴിവ് | ഖത്തറിൽ അധിനിവേശ മൈന പക്ഷികളുടെ വ്യാപനം തടയാൻ കർമപദ്ധതി,36,000 പക്ഷികളെ പിടികൂടിയതായി പരിസ്ഥിതി മന്ത്രാലയം | നിമിഷപ്രിയയ്ക്ക് മാപ്പില്ല,രക്തത്തെ പണം കൊടുത്ത് വാങ്ങാനാവില്ലെന്ന് ബന്ധുക്കൾ | വേനലവധിക്കാലം ഖുർആൻ പഠനത്തിനായി മാറ്റിവെക്കാം, രാവിലെയുള്ള പഠന സെഷനിലേക്ക് രജിസ്‌ട്രേഷൻ തുടങ്ങിയതായി ഖത്തർ മതകാര്യ മന്ത്രാലയം | വിപഞ്ചികയുടെ മരണത്തിൽ ക്രൈം ബ്രാഞ്ച് അന്വേഷണം,കുഞ്ഞിന്റെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി |
കുവൈത്ത് ദുരന്തത്തിന്റെ ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞുമാറില്ലെന്ന് കെ.ജി എബ്രഹാം,അപകടം ഷോർട് സർക്യൂട്ട് മൂലം 

June 15, 2024

kuwait_news_fire_accident

June 15, 2024

ന്യൂസ്‌റൂം ബ്യുറോ

കുവൈത്ത് സിറ്റി : കുവൈത്തിൽ 50 പേരുടെ മരണത്തിനിടയാക്കിയ തീപിടുത്തത്തിന് കാരണം ഷോർട് സർക്യൂട്ട് ആണെന്നും കെട്ടിടത്തിൽ കൂടുതൽ പേരെ കുത്തിനിറച്ചു താമസിപ്പിച്ചുവെന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്നും എൻ.ബി.ടി.സി കമ്പനി മാനേജിങ് ഡയറക്റ്റർ കെ.ജി എബ്രഹാം.കൊച്ചിയിൽ നടത്തിയ വാര്‍ത്താ സമ്മേളനത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. തങ്ങളുടെ ഭാഗത്ത് തെറ്റില്ലെന്നും എന്നാൽ ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. മരിച്ചവരുടെ കുടുംബങ്ങൾക്ക് എല്ലാ പിന്തുണയും നൽകുമെന്നും അദ്ദേഹം പറഞ്ഞു. വൈകാരികമായാണ് വാര്‍ത്താസമ്മേളനത്തിൽ അദ്ദേഹം പ്രതികരിച്ചത്.

കുവൈത്ത് അപകടത്തിന് ശേഷം കാര്യക്ഷമമായി ഇടപെട്ട കുവൈത്ത്, ഇന്ത്യ സര്‍ക്കാരുകൾക്കും ഇന്ത്യൻ എംബസിക്കും അദ്ദേഹം നന്ദി പറഞ്ഞു. അപകടത്തിൽപെട്ടവരുടെ കുടുംബങ്ങളുമായി കമ്പനി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് എല്ലാ പിന്തുണയും നൽകുമെന്നും ആ കുടുംബങ്ങൾക്കൊപ്പം തങ്ങൾ എന്നും ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. കമ്പനിയുടെ ഭാഗത്ത് നിന്ന് എട്ട് ലക്ഷം രൂപ വീതം മരിച്ചവരുടെ കുടുംബങ്ങൾക്ക് നൽകും. ഇൻഷുറൻസ് അടക്കമുള്ളവ കൃത്യമായി ലഭ്യമാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

അപകടമുണ്ടായ കെട്ടിടം തങ്ങൾ ലീസിന് എടുത്തതാണെന്ന് കെജി എബ്രഹാം പ്രതികരിച്ചു. ജീവനക്കാർ മുറിക്കുള്ളിൽ ഭക്ഷണം ഉണ്ടാക്കിയിട്ടില്ലെന്നും അവര്‍ക്ക് ഭക്ഷണത്തിനായി കെട്ടിടത്തിൽ തന്നെ മെസ് പ്രവര്‍ത്തിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചുവെന്നത് ശരിയല്ല. ഷോർട് സർക്യൂട്ട് ആണ് അപകടകാരണം. അപകടം നടന്ന സമയത്ത് 80 പേരിൽ കൂടുതൽ അവിടെ ഉണ്ടായിരുന്നില്ല. സെക്യൂരിറ്റി ക്യാബിനിൽ നിന്നാണ് ഷോർട് സര്‍ക്യൂട്ട് ഉണ്ടായത്. അപകടമുണ്ടായ അപ്പാർട്ട്മെന്റിൽ അനുവദനീയമായതിൽ കൂടുതൽ ആളുകളെ പാർപ്പിച്ചിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/GTzSb7qlzutArCPMdri119
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News