June 27, 2024
June 27, 2024
കുവൈത്ത് സിറ്റി: കുവൈത്ത് പ്രവാസി നാട്ടിൽ നിര്യാതനായി. തിരുവല്ല കുട്ടൂർ സ്വദേശി താഴത്തുമനയിൽ മഞ്ജിത്ത് സുകുമാരൻ (34) ആണ് മരിച്ചത്. ആലപ്പുഴ ജില്ല പ്രവാസി അസോസിയേഷൻ കുവൈത്ത് (അജ്പക്) അംഗമായിരുന്നു. കുവൈത്തിൽ എൻജിനീയറായി ജോലി ചെയ്തുവരികയായിരുന്നു. തിങ്കളാഴ്ചയാണ് ചികിത്സയ്ക്കായി നാട്ടിലേക്ക് പോയത്.
പിതാവ്: സുകുമാരൻ താഴത്തുമനയിൽ കേശവൻ. മാതാവ്: ശാന്തമ്മ ഗൗരിയമ്മ. ഭാര്യ:സുകന്യ മൻജിത്. മക്കൾ: ആയാൻഷ്. സംസ്കാരം നാളെ (വെള്ളിയാഴ്ച) ഉച്ചക്ക് രണ്ടുമണിക്ക് വീട്ടുവളപ്പിൽ.