June 19, 2024
June 19, 2024
കുവൈത്ത് സിറ്റി: കുവൈത്തിലെ തീപിടുത്തതിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് കുവൈത്ത് സർക്കാർ 12.5 ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു. 25 മലയാളികളും തീപിടുത്തത്തിൽ മരിച്ചിരുന്നു. മരണമടഞ്ഞ രാജ്യക്കാരുടെ എംബസികൾ വഴിയാകും പണം വിതരണം ചെയ്യുക. സംഭവ ദിവസം തന്നെ നഷ്ട പരിഹാരം നൽകാൻ കുവൈത്ത് അമീർ ഷെയ്ഖ് മിഷ്അൽ അൽ അഹമദ് ഉത്തരവ് പുറപ്പെടുവച്ചിരുന്നു. എന്നാൽ ഇത് എത്ര തുകയാണെന്ന് അറിയിച്ചിരുന്നില്ല. അപകടത്തിൽ 25 മലയാളികളും, 45 ഇന്ത്യക്കാരും 3 ഫിലിപ്പീനോകളും ഉൾപ്പെടെ 49 പേരാണ് മരിച്ചത്. ഒരാളുടെ മൃതദേഹം തിരിച്ചറിയുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്.