November 06, 2023
November 06, 2023
തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ വിദ്യാര്‍ത്ഥി സംഘടനയായ കെഎസ്‌യു വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തു. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍ ബിന്ദുവിന്റെ തിരുവനന്തപുരത്തെ ഔദ്യോഗിക വസതിയിലേക്ക് കെഎസ്‌യു പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചിന് നേരെയുണ്ടായ പോലീസ് അതിക്രമത്തില്‍ പ്രതിഷേധിച്ചാണ് സംസ്ഥാന വ്യാപകമായി വിദ്യാഭ്യാസ ബന്ദിന് കെഎസ്‌യു ആഹ്വാനം ചെയ്തത്. തൃശൂര്‍ കേരളവര്‍മ കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പ് അട്ടിമറിയില്‍ മന്ത്രിക്ക് പങ്കുണ്ടെന്ന് ആരോപിച്ച് മന്ത്രി ആര്‍ ബിന്ദുവിന്റെ രാജി ആവശ്യപ്പെട്ടായിരുന്നു കെഎസ്‌യുവിന്റെ പ്രതിഷേധം.
വഴുതക്കാടുള്ള മന്ത്രിയുടെ വീടിന് മുന്നിലും പാളയം ജംഗഷനിലും പ്രതിഷേധിച്ച പ്രവര്‍ത്തകരെ പോലീസ് തടഞ്ഞു. തുടര്‍ന്ന് പാളയം റോഡ് ഉപരോധിച്ച പ്രവര്‍ത്തകര്‍ അതുവഴി പോയ മന്ത്രി ചിത്തരഞ്ജന്റെ വാഹനവും തടഞ്ഞു. പോലീസ് ബാരിക്കേട് മറിച്ചിടാന്‍ ശ്രമിച്ചതിനെ തുടര്‍ന്നുണ്ടായ കയ്യാങ്കളിയില്‍ കെഎസ്‌യു പ്രവര്‍ത്തകര്‍ക്ക് നേരെ പോലീസ് ലാത്തിവീശി. വനിതാ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ നിരവധിപേര്‍ക്ക് പരിക്കേറ്റു. ലാത്തി ചാര്‍ജില്‍ മൂക്കിന് ഗുരുതരമായി പരിക്കേറ്റ വനിത പ്രവര്‍ത്തകയെ പോലീസ് വാഹനത്തില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CqJci12yE9VL8MZgKZYvGm
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F