Breaking News
കേരളത്തെ നടുക്കിയ 'കഷായ ചാലഞ്ച്', കാമുകനെ കഷായത്തിൽ വിഷം കലർത്തി കൊലപ്പെടുത്തിയ കേസിൽ പ്രതി ഗ്രീഷ്മ കുറ്റക്കാരിയെന്ന് കോടതി | സിറിയക്ക് പിന്തുണ,ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽ റഹ്‌മാൻ അൽതാനി ഡമാസ്കസിലെത്തി | വാരാന്ത്യത്തിൽ കാറ്റിന് സാധ്യത,ഖത്തറിൽ കടലിൽ പോകുന്നവർക്ക് മുന്നറിയിപ്പ് | മലപ്പുറം പള്ളിക്കൽ സ്വദേശി മദീനയിൽ നിര്യാതനായി | ഖത്തറിലെ പ്രമുഖ കമ്പനിയിൽ നിരവധി ജോലി ഒഴിവുകൾ,ഇപ്പോൾ അപേക്ഷിക്കാം | പ്രവാസി ക്ഷേമനിധി അംഗങ്ങള്‍ മൊബൈല്‍ നമ്പര്‍ ജനുവരി 31-ന് മുമ്പ് അപ്‌ഡേറ്റ് ചെയ്യണമെന്ന് നിർദേശം | വെടിനിർത്തൽ കരാർ അധിനിവേശ ഫലസ്തീനിലെ മനുഷ്യക്കുരുതി അവസാനിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഖത്തർ അമീർ | ക്യൂവിൽ നിന്ന് വിയർക്കേണ്ട,കൊച്ചിയിലടക്കം വിദേശയാത്രക്കാർക്ക് സൂപ്പർഫാസ്റ്റ് ഇമിഗ്രെഷൻ സൗകര്യം | സാഹിബും സ്രാങ്കുമായി നടൻ സലീംകുമാറും സമദാനിയും ദോഹയിൽ | ആശങ്ക വേണ്ട,ഖത്തർ വിപണിയിലുള്ള പിനാർ ചീസുകൾ സുരക്ഷിതമാണെന്ന് മുനിസിപ്പാലിറ്റി മന്ത്രാലയം |
കെ എസ് എൽ സീസൺ മൂന്ന് സെപ്റ്റംബർ അവസാന വാരം ദോഹയിൽ നടക്കും

July 08, 2024

July 08, 2024

ന്യൂസ്‌റൂം ബ്യുറോ

ദോഹ : ഡിസ്ട്രിക്ട് വെൽഫെയർ അസോസിയേഷൻ (DIWA ) ദിവ കാസർകോട് സംഘടിപ്പിക്കുന്ന, ഖത്തറിലെ  താരലേലേം വഴിയുള്ള ഫ്രാഞ്ചൈസി ഫുട്ബോൾ ടൂര്ണമെന്റായ  കെ എസ് എൽ സീസൺ മൂന്ന് സെപ്തംബർ അവസാന വാരം ആസ്പയർ ഗ്രൗണ്ടിൽ നടക്കും. ദോഹയിൽ ചേർന്ന ദിവാ കെ എസ് എൽ വർക്കിംഗ് കമ്മിറ്റിയാണ് തീയതി പ്രഖ്യാപിച്ചത്. ഖത്തറിലെ കാസർകോട് ജില്ലക്കാരുടെ കൂട്ടായ്‌മയാണ്‌ ദിവ കാസർകോട്. വിപുലമായ ഓർഗനൈസിംഗ് കമ്മിറ്റിയെ തിരഞ്ഞെടുക്കാനും  യോഗത്തിൽ ധാരണായായി.

പത്ത് ടീമുകളാവും കെ എസ് എൽ സീസൺ മൂന്നിൽ പങ്കെടുക്കുക. താല്പര്യമുള്ള ഫ്രാഞ്ചൈസികൾ ദിവ ഓർഗനൈസിംഗ് സെക്രട്ടറി റിസ്‌വാനുമായി ബന്ധപ്പെടണമെന്ന്  സംഘാടകർ അറിയിച്ചു. ഖത്തറിൽ പ്രവാസികളായിട്ടുള്ള കാസർകോട് ജില്ലക്കാരായ കളിക്കാർക്കാണ് ടൂർണമെന്റിൽ കളിയ്ക്കാൻ അവസരമുള്ളത്, ഇനിയും പേര് രജിസ്റ്റർ ചെയ്യാത്ത കളിക്കാർ ദിവ കെ എസ എൽ ഇൻസ്റ്റാഗ്രാം https://www.instagram.com/diwaksl/ പേജ് വഴി ബന്ധപ്പെടണം 

യോഗത്തിൽ ദിവ കാസർകോട് പ്രസിഡന്റ് മുഹമ്മദ് കുഞ്ഞി അധ്യക്ഷത വഹിച്ചു, വൈസ് പ്രസിഡന്റ് നിസ്താർ പട്ടേൽ ഷാജീം കോട്ടച്ചേരി, റിസ്‌വാൻ, ഉമർ, ആസാദ്, അഫ്സൽ, മനസ്സ്, മുനൈസ്‌, ഷമീർ അലി, സിയാദ് അലി  ഹഫീസുല്ല കെ വി എന്നിവർ സംസാരിച്ചു ജനറൽ സെക്രട്ടറി ഷംസീർ കോട്ടിക്കുളം സ്വഗതം ആശംസിച്ചു


Latest Related News