റിയാദിൽ ഹൃദയാഘാതത്തെ തുടർന്ന് കോഴിക്കോട് സ്വദേശി മരിച്ചു
August 31, 2024
August 31, 2024
ന്യൂസ്‌റൂം ബ്യുറോ
റിയാദ്: റിയാദിൽ ഹൃദയാഘാതത്തെ തുടർന്ന് കോഴിക്കോട് സ്വദേശി മരിച്ചു. കോഴിക്കോട് കടലുണ്ടി മണ്ണൂർ പെരുമുഖം സ്വദേശി അബ്ദുറസാഖ് (55) ആണ് മരിച്ചത്. ഇന്നലെ (വെള്ളിയാഴ്ച) വൈകീട്ട് നാലോടെ റിയാദ് എക്സിറ്റ് 26ലെ സുലൈമാൻ ഹബീബ് ആശുപത്രിയിലാണ് അന്ത്യം സംഭവിച്ചത്.
റിയാദിലെ സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുകയായിരുന്നു. പിതാവ്: അലവി. മാതാവ്: ആമിനക്കുട്ടി. ഭാര്യ: സാഹിദ. മക്കൾ: അൻഫാസ് (ദമ്മാം), അൻഷാദ്, അമിന. മൃതദേഹം റിയാദിൽ ഖബറടക്കുന്നതിനുള്ള നടപടിക്രമങ്ങൾ റിയാദ് കെ.എം.സി.സി വെൽഫെയർ വിങ് ഭാരവാഹികളായ റഫീഖ് പുല്ലൂർ, റഫീഖ് ചെറുമുക്ക്, റിയാസ് തിരൂർക്കാട്, നൗഫൽ തിരൂർ എന്നിവരുടെ നേതൃത്വത്തിൽ പുരോഗമിക്കുകയാണ്.