February 03, 2024
February 03, 2024
റിയാദ്: സൗദി അറേബ്യയിലെ അൽ ഹസയിലുണ്ടായ വാഹനാപകടത്തിൽ മലയാളി വിദ്യാർത്ഥിനി മരിച്ചു. ഇന്ന് (ശനി) രാവിലെയായിരുന്നു അപകടം. കോഴിക്കോട് ഫറോഖ് ചുങ്കം സ്വദേശി ജംഷീറിന്റെയും റമീസയുടെയും മകൾ ഐറിൻ ജാൻ (8) ആണ് മരിച്ചത്. ദമാമിൽ നിന്നും അൽ ഉബൈറിലേക്ക് പോകുന്ന വഴി കാർ മറിഞ്ഞാണ് അപകടമുണ്ടായത്. ദമാം ഇന്ത്യൻ സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർത്ഥിനിയാണ്. അപകടത്തിൽ പരിക്കേറ്റ മറ്റുള്ളവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അൽ ഹസ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നിയമനടപടികൾക്ക് ശേഷം നാട്ടിലെത്തിക്കും.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/KIGk615xlF1ILlMGxpUXqI
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F