Breaking News
സംസ്ഥാനത്തെ ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌കരിച്ചു; എച്ച് ഒഴിവാക്കി | കുവൈത്തിൽ റെസിഡൻസി പെർമിറ്റ് പുതുക്കാൻ പ്രവാസിയിൽ നിന്ന് കൈക്കൂലി വാങ്ങിയ കുവൈത്ത് പൗരന് തടവും പിഴയും | ഖത്തറില്‍ ഹമദ് തുറമുഖത്ത് നിന്ന് വന്‍ നിരോധിത പുകയില ശേഖരം പിടികൂടി | ഒമാനില്‍ പ്രവാസി തൊഴിലിടങ്ങളില്‍ നിന്ന് ലഹരി പാനീയങ്ങള്‍ പിടികൂടി | ഖത്തറിൽ ഹൃദയാഘാതത്തെ തുടർന്ന് തൃശൂർ സ്വദേശി മരിച്ചു  | സൗദിയിൽ വീണ്ടും മെര്‍സ് വൈറസ് സ്ഥിരീകരിച്ചു | കുവൈത്തിൽ ബയോമെട്രിക് സംവിധാനത്തിന് മൂന്ന് മാസത്തെ സമയപരിധി അനുവദിച്ചു | മസ്‌കത്ത്​ - റിയാദ്​ ബസ്​ സർവീസ് ആരംഭിച്ചു  | ഒമാനിൽ ന്യൂമോണിയ ബാധിച്ച് ഒന്നാം ക്ലാസ് വിദ്യാർത്ഥിനി മരിച്ചു | യു.എ.ഇ ക്രിക്കറ്റ് ടീമി​ന്റെ പരിശീലകനാവാൻ മുൻ ഇന്ത്യൻ​ താരം |
ഹൃദയാഘാതം: കോഴിക്കോട് സ്വദേശിനി വിമാനത്തിൽ മരിച്ചു 

November 28, 2023

Malayalam_Qatar_News

November 28, 2023

ന്യൂസ്‌റൂം ഡെസ്ക് 

മസ്‌കത്ത് : സൗദിയില്‍ നിന്ന് നാട്ടിലേക്ക് മടങ്ങുന്നതിനിടെ കോഴിക്കോട് സ്വദേശി മരിച്ചു. കോഴിക്കോട് വടകര അഴീക്കല്‍ കുന്നുമ്മല്‍ ഷര്‍മിന (39) ആണ് മരിച്ചത്. ഹൃദയാഘാതമാണ് മരണ കാരണം. ഉംറ നിര്‍വഹിച്ച ശേഷം ജിദ്ദയില്‍ നിന്ന് ഒമാന്‍ എയറില്‍ മസ്‌കത്ത് വഴി നാട്ടിലേക്ക് തിരിക്കുന്നതിനിടെയാണ് മരണം സംഭവിച്ചത്. 

ജിദ്ദയില്‍ നിന്ന് യാത്ര ആരംഭിച്ച ശേഷം ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വിമാനം മസ്‌കത്തില്‍ അടിയന്തിരമായി ഇറക്കുകയായിരുന്നു. പത്തു വയസ്സുള്ള മൂത്ത മകന്‍ മുഹമ്മദിനൊപ്പമായിരുന്നു ഷര്‍മിന നാട്ടിലേക്ക് തിരിച്ചത്. മസ്‌കത്ത് വിമാനത്താവളത്തില്‍ ഇറങ്ങിയ ഉടന്‍ ഡോക്ടര്‍ നടത്തിയ പരിശോധനയിലാണ് മരണം സ്ഥിരീകരിച്ചത്. കൊള്ളോച്ചി മായിന്‍കുട്ടി-ശരീഫ ദമ്പതികളുടെ മകളാണ്. ഭര്‍ത്താവ്: റയീസ് വലിയ പറമ്പത്ത്. മറ്റു മക്കള്‍: ഖദീജ, ആയിശ. ഒമാനിലെ മസ്‌കത്ത് വിമാനത്താവളത്തിലുള്ള മൃതദേഹം നിയമനടപടികള്‍ക്കു ശേഷം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CIEQF0ymerI3E7Kl0Fortt 
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News