Breaking News
ഖത്തറിലെ കോർണിഷ് റോഡ് നാളെ 8 മണിക്കൂർ അടച്ചിടും | അല്‍കോബാറിലെ ഡി.എച്ച്.എല്‍ കമ്പനി കെട്ടിടത്തിൽ തീപിടുത്തം | പെഷവാര്‍ വിമാനത്താവളത്തിൽ ലാൻഡിങ്ങിനിടെ സൗദിയ എയർലൈൻസിന് തീപിടിച്ചു; ആളപായമില്ല | ലോകത്തിലെ ഏറ്റവും മനോഹരമായ ലൈബ്രറികളുടെ പട്ടികയിൽ ഖത്തർ നാഷണൽ ലൈബ്രറി | സൗദി ജയിലിലുള്ള അബ്ദുൽറഹീമിന്റെ മോചനം ഏതു നിമിഷവുമുണ്ടാകാമെന്ന് അഭിഭാഷകൻ | ബഹ്റൈനിൽ ഹൃദയാഘാതത്തെ തുടർന്ന് കണ്ണൂർ സ്വദേശി മരിച്ചു | ഖത്തറിൽ മ​ത്സ്യ​സ​മ്പ​ത്ത് സം​ര​ക്ഷിക്കാൻ പുതിയ നിയന്ത്രണങ്ങൾ, മാർഗനിർദേശങ്ങളുമായി മുനിസിപ്പാലിറ്റി മ​ന്ത്രാ​ല​യം | ഖത്തറിൽ നഴ്‌സറി സ്‌കൂളുകളുടെ പ്രവർത്തനനം സംബന്ധിച്ച പുതിയ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു | ഒമാനിൽ മോഷണ കേസിൽ ഏഷ്യൻ വംശജൻ അറസ്റ്റിൽ | ഒമാനിലെ മൂന്ന് ഗവർണറേറ്റുകളിൽ ഇന്ന് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത |
സൗദിയിലെ ദമ്മാമിൽ കൊല്ലം സ്വദേശിയെ കാണാനില്ലെന്ന് പരാതി

June 27, 2024

news_malayalam_missing_case_in_saudi

June 27, 2024

ന്യൂസ്‌റൂം ബ്യുറോ

ദമ്മാം: സൗദിയിലെ ദമ്മാമിൽ കൊല്ലം സ്വദേശിയെ കാണാനില്ലെന്ന് പരാതി. ദമ്മാമിലെ ഖത്തീഫിൽ നിന്നും ദിവസങ്ങളായി കാണാനില്ലെന്ന് സുഹൃത്തുക്കളും ബന്ധുക്കളുമാണ് പരാതിപ്പെട്ടത്. കൊല്ലം അൻപലംകുന്ന് നെട്ടയം ചുരുവിള വീട്ടിൽ കോമളൻ വാസുവിനെയാണ് (56) ജൂൺ പത്താം തിയ്യതി മുതൽ കാണാതായത്. ഖത്തീഫ് പോസ്റ്റ് ഓഫീസ് ഭാഗത്തായി താമസിക്കുന്ന വാസു പെയിന്റിംഗ് ജോലിയാണ് ചെയ്തിരുന്നത്. പതിനേഴ് വർഷമായി ഖത്തീഫിൽ ജോലി ചെയ്തു വരികയാണ്. ആശുപത്രികളിലും സുരക്ഷാ ഓഫീസുകളിലും അന്വേഷിച്ചെങ്കിലും വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല. ഇദ്ദേഹത്തെ കുറിച്ച് വിവരം ലഭിക്കുന്നവർ സാമൂഹ്യ പ്രവർത്തകരായ മന്‌സൂർ നൈന 0569852939, രാജു 0507212026 എന്നിവരെ അറിയിക്കാൻ അഭ്യർഥിച്ചു.


Latest Related News