April 07, 2024
April 07, 2024
മസ്‌കത്ത്: ഒമാനിൽ വാഹനാപകടത്തിൽ കൊല്ലം സ്വദേശി മരിച്ചു. കൊല്ലം കൊട്ടാരക്കര സ്വദേശി കോശി യേശുദാസ് (ജോയ് സൗദി) ആണ് മരിച്ചത്. 55 വയസ്സായിരുന്നു. ഇന്നലെ (ശനി) വൈകിട്ട് സൗദിയിൽ നിന്ന് ഒമാനിലേക്ക് കുടുംബമായുള്ള യാത്രയിൽ ഇവർ സഞ്ചരിച്ചിരുന്ന കാർ മറിഞ്ഞാണ് അപകടമുണ്ടായത്. അപകടം നടന്ന വിവരം ഏറെ വൈകിയാണ് അറിഞ്ഞത്. അതിനാൽ അപകടം കഴിഞ്ഞ് ഏറെ നേരത്തിന് ശേഷമാണ് പൊലീസ് ഇവരെ അശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ഭാര്യ വാളകം സ്വദേശി പ്രെയ്സി, മക്കളായ കെസിയ, കെൻസ്, സാറാ എന്നിവർ പരുക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്. കൊട്ടാരക്കര ഉമ്മന്നൂർ പഴിഞ്ഞം പരേതനായ എ.കെ. യേശുദാസിന്‍റെയും കുഞ്ഞു മറിയാമ്മയുടെയും മകനാണ്. നിയമനടപടികൾക്ക് ശേഷം മൃതദേഹം നാട്ടിലെത്തിക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/IocT7PQnr4MEYpMCPpqwIn
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F