Breaking News
സംസ്ഥാനത്തെ ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌കരിച്ചു; എച്ച് ഒഴിവാക്കി | കുവൈത്തിൽ റെസിഡൻസി പെർമിറ്റ് പുതുക്കാൻ പ്രവാസിയിൽ നിന്ന് കൈക്കൂലി വാങ്ങിയ കുവൈത്ത് പൗരന് തടവും പിഴയും | ഖത്തറില്‍ ഹമദ് തുറമുഖത്ത് നിന്ന് വന്‍ നിരോധിത പുകയില ശേഖരം പിടികൂടി | ഒമാനില്‍ പ്രവാസി തൊഴിലിടങ്ങളില്‍ നിന്ന് ലഹരി പാനീയങ്ങള്‍ പിടികൂടി | ഖത്തറിൽ ഹൃദയാഘാതത്തെ തുടർന്ന് തൃശൂർ സ്വദേശി മരിച്ചു  | സൗദിയിൽ വീണ്ടും മെര്‍സ് വൈറസ് സ്ഥിരീകരിച്ചു | കുവൈത്തിൽ ബയോമെട്രിക് സംവിധാനത്തിന് മൂന്ന് മാസത്തെ സമയപരിധി അനുവദിച്ചു | മസ്‌കത്ത്​ - റിയാദ്​ ബസ്​ സർവീസ് ആരംഭിച്ചു  | ഒമാനിൽ ന്യൂമോണിയ ബാധിച്ച് ഒന്നാം ക്ലാസ് വിദ്യാർത്ഥിനി മരിച്ചു | യു.എ.ഇ ക്രിക്കറ്റ് ടീമി​ന്റെ പരിശീലകനാവാൻ മുൻ ഇന്ത്യൻ​ താരം |
ഒമാനിൽ റോഡ് മുറിച്ചു കടക്കുന്നതിനിടെ അപകടം; മലയാളി മരിച്ചു

February 06, 2024

news_malayalam_death_news_in_oman

February 06, 2024

ന്യൂസ്‌റൂം ഡെസ്ക്

മസ്കത്ത്: ഒമാനിൽ റോഡ് മുറിച്ച് കടക്കുന്നതിനിടെ വാഹനമിടിച്ച് കൊല്ലം സ്വദേശി മരിച്ചു. കൊല്ലം കുണ്ടറ ഉളിയകോവിലിലെ കീച്ചേരി വടക്കേതിൽ സുനിൽ കുമാർ (47) ആണ് മരിച്ചത്. ഇന്നലെ (തിങ്കളാഴ്ച) രാത്രിയായിരുന്നു അപകടം. ഹിജാരിയിലെ റദ്ദയിൽ റോഡ് മുറിച്ചു കടക്കുന്നതിനിടെ വാഹനമിടിക്കുകയായിരുന്നു. 

റദ്ദയിൽ കെട്ടിട നിർമാണ കമ്പനിയിൽ ജീവനക്കാരനായിരുന്നു. പിതാവ്: അഴകേശൻ. മാതാവ്: മീനാക്ഷി. ഭാര്യ: മായ. മക്കൾ: മിഥുൻ, അദ്വൈത്. സഹം ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നിയമനടപടികൾക്ക് ശേഷം നാട്ടിലേക്ക് കൊണ്ടുപോകും. 

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/KIGk615xlF1ILlMGxpUXqI
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News