May 21, 2024
May 21, 2024
കുവൈത്ത് :ബയോമെട്രിക് എടുക്കുന്നതിനിടെ കൊച്ചി സ്വദേശി കുവൈത്ത് എയര്‍പോര്‍ട്ടില്‍ മരണപ്പെട്ടു. പാംമ്പകുട സ്വദേശി പി.വി ജോണി(56) ആണ് തിങ്കളാഴ്ച മരിച്ചത്. അവധിക്ക് നാട്ടില്‍ പോയി ശേഷം തിരികെയെത്തി വിമാനത്താവളത്തില്‍ ബയോമെട്രിക് എടുക്കുന്നതിനിടെയാണ് മരണം. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഉടന്‍തന്നെ വൈദ്യസഹായം ലഭ്യമാക്കിയെങ്കില്ലും ജീവന്‍ രക്ഷിക്കാനായില്ല. ഇക്കോവേര്‍ട്ട് കമ്പനിയില്‍ ജോലി ചെയ്തു വരികയായിരുന്നു. ഭാര്യ: അനു ജോണി. മകന്‍: ഡാനി ജോണി. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടിക്രമങ്ങള്‍ പുരോഗമിക്കുന്നു.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iq3CVicSDrS1LvIBvvkToc
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F