Breaking News
സംസ്ഥാനത്തെ ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌കരിച്ചു; എച്ച് ഒഴിവാക്കി | കുവൈത്തിൽ റെസിഡൻസി പെർമിറ്റ് പുതുക്കാൻ പ്രവാസിയിൽ നിന്ന് കൈക്കൂലി വാങ്ങിയ കുവൈത്ത് പൗരന് തടവും പിഴയും | ഖത്തറില്‍ ഹമദ് തുറമുഖത്ത് നിന്ന് വന്‍ നിരോധിത പുകയില ശേഖരം പിടികൂടി | ഒമാനില്‍ പ്രവാസി തൊഴിലിടങ്ങളില്‍ നിന്ന് ലഹരി പാനീയങ്ങള്‍ പിടികൂടി | ഖത്തറിൽ ഹൃദയാഘാതത്തെ തുടർന്ന് തൃശൂർ സ്വദേശി മരിച്ചു  | സൗദിയിൽ വീണ്ടും മെര്‍സ് വൈറസ് സ്ഥിരീകരിച്ചു | കുവൈത്തിൽ ബയോമെട്രിക് സംവിധാനത്തിന് മൂന്ന് മാസത്തെ സമയപരിധി അനുവദിച്ചു | മസ്‌കത്ത്​ - റിയാദ്​ ബസ്​ സർവീസ് ആരംഭിച്ചു  | ഒമാനിൽ ന്യൂമോണിയ ബാധിച്ച് ഒന്നാം ക്ലാസ് വിദ്യാർത്ഥിനി മരിച്ചു | യു.എ.ഇ ക്രിക്കറ്റ് ടീമി​ന്റെ പരിശീലകനാവാൻ മുൻ ഇന്ത്യൻ​ താരം |
ബഹ്‌റൈനിൽ വൈദ്യുതി ബില്ലിൻ്റെ പേരിൽ സഹവാസിയെ ആക്രമിച്ചതിന് ഏഷ്യക്കാരൻ അറസ്റ്റിൽ

February 05, 2024

news_malayalam_knife_stabbing_in_bahrain

February 05, 2024

ന്യൂസ്‌റൂം ഡെസ്ക്

മനാമ: ബഹ്‌റൈനിൽ വൈദ്യുതി ബില്ലിൻ്റെ പേരിൽ സഹവാസിയെ അക്രമിച്ചതിന് 24 കാരനായ ഏഷ്യക്കാരന് മൂന്ന് വർഷത്തെ തടവ് ശിക്ഷ വിധിച്ചു. സഹവാസിയുടെ മുഖത്തേറ്റ പരിക്ക് സ്ഥിരമായ വൈകല്യത്തിന് കാരണമായതായാണ് റിപ്പോർട്ട്. തടവുശിക്ഷക്ക് ശേഷം പ്രതിയെ നാടുകടത്താനും ബഹ്‌റൈൻ ഹൈ ക്രിമിനൽ കോടതി ഉത്തരവിട്ടു. 

ആക്രമണത്തിൽ പരിക്കേറ്റയാളുടെ മുഖത്ത് 5 ശതമാനം വൈകല്യം സംഭവിച്ചതായി കോടതി നിയോഗിച്ച മെഡിക്കൽ കമ്മിറ്റി അറിയിച്ചു. താമസസ്ഥലത്ത് വൈദ്യുതി ബിൽ പങ്കിടുന്നതിനെ ച്ചൊല്ലിയുള്ള വാക്കുതർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്. പ്രതി കത്തി ഉപയോഗിച്ച് ഇരയുടെ വലതു കവിളിൽ ആക്രമിച്ചു. തുടർന്ന് ബോധം നഷ്ടപ്പെടുകയുമായിരുന്നു. തെളിവുകളും സാക്ഷിമൊഴികളും പരിശോധിച്ച ശേഷം പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/KIGk615xlF1ILlMGxpUXqI
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News