May 13, 2024
May 13, 2024
ദോഹ : എസ്എംഎ ടൈപ്പ് 1 രോഗം ബാധിച്ച പാലക്കാട് മേപ്പറമ്പ് സ്വദേശി അഞ്ച് മാസം പ്രായമുള്ള മൽഖ റൂഹി ചികിത്സ ധനസമാഹരണത്തിന്റെ ഭാഗമായി കെഎംസിസി ഖത്തർ പാലക്കാട് ജില്ലാ കമ്മിറ്റി മൽഖ റൂഹി ചികിത്സ ധന സമാഹരണ സ്‌പെഷ്യൽ കൺവെൻഷൻ സംഘടിപ്പിച്ചു. യോഗം സംസ്ഥാന ജനറൽ സെക്രട്ടറി സലിം നാലകത്ത് ഉൽഘാടനം ചെയ്തു. കെഎംസിസി ഖത്തർ സംസ്ഥാന കമ്മിറ്റിയുടെ ഒരു മില്ല്യൻ റിയാൽ ലക്ഷ്യത്തിലേക്ക് പരമാവധി തുക സമാഹരിക്കാൻ അദ്ദേഹം ആവശ്യപ്പെട്ടു. ജീവ കരുണ്യ രംഗത്തെ ആശ്രയമായ കെഎംസിസിയുടെ പ്രവർത്തനം ഓരോ മലയാളിയും പ്രതീക്ഷയോടെയാണ് നോക്കി ക്കാണുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ജില്ലാ സെക്രട്ടറി സിറാജുൽ മുനീർ സ്വാഗതം ആശംസിച്ചു. ജില്ല പ്രസിഡണ്ട് ജാഫർ സാദിഖ് അധ്യക്ഷനായിരുന്നു. സംസ്ഥാന ഭാവാഹികളായ വിടിഎം സാദിഖ്, ഷമീർ മുഹമ്മദ് എന്നിവർ മൽഖാ റൂഹി ചികിത്സ ധന സമാഹരണത്തിന്റെ പ്രാധാന്യത്തെ കുറിച്ച് സംസാരിച്ചു. സ്‌പെഷ്യൽ കൺവെൻഷനിൽ പതിനായിരം റിയാൽ സമാഹരിച്ചു. ജില്ലാ ഭാരവാഹികളായ റസാഖ് ഒറ്റപ്പാലം, മഖ്ബൂൽ തച്ചോത്ത്, അഷ്‌റഫ് പുളിക്കൽ, മൊയ്‌തീൻ കുട്ടി, ഷാജഹാൻ കരിമ്പനക്കൽ, നസീർ പാലക്കാട്, മണ്ഡലം ഭാരവാഹികളായ ആഷിക് അബൂബക്കർ, ഗഫൂർ ചല്ലിയിൽ, ഉമ്മർ ഒറ്റപ്പാലം, അനസ് യമാനി, റിഷാഫ് മണ്ണാർക്കാട്, സിറാജ് കോങ്ങാട്, ഷമീർ പാലക്കാട്, തൗഫീഖ് ചിറ്റൂർ സ്‌പെഷ്യൽ കൺവെൻഷൻ ചർച്ചകളിൽ പങ്കെടുത്തു
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iq3CVicSDrS1LvIBvvkToc
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F