September 03, 2024
September 03, 2024
മസ്കത്ത്: ഒമാനിൽ ഖൽബൗ പാർക്ക് ഇന്ന് (ചൊവ്വാഴ്ച) മുതൽ അടച്ചിടുമെന്ന് മസ്കത്ത് മുനിസിപ്പാലിറ്റി അറിയിച്ചു. അറ്റകുറ്റപ്പണികളുടെ ഭാഗമായാണ് തീരുമാനം. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ പാർക്ക് അടച്ചിടുന്നത് തുടരുമെന്നും സന്ദർശകർ ഇക്കാര്യം ശ്രദ്ധിക്കണമെന്നും അധികൃതർ അറിയിച്ചു.
മത്ര കോർണിഷിന്റെ അവസാനത്തിലാണ് ഖൽബൗ പാർക്ക് സ്ഥിതി ചെയ്യുന്നത്. വാരാന്ത്യങ്ങളിലും വൈകുന്നേരങ്ങളിലും പാർക്കിൽ സാധാരണയായി തിരക്ക് അനുഭവപ്പെടാറുണ്ട്. നീന്തലിനും ഡൈവിങ്ങിനും അനുയോജ്യമായ ഒരു ചെറിയ ബീച്ചും, കുട്ടികൾക്കുള്ള ഒരു ചെറിയ കളിസ്ഥലവും ഇവിടെയുണ്ട്.
ന്യൂസ്റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/FxcpaKzzbtR4LadT0rnH7K
ന്യൂസ്റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F