Breaking News
കെണിയാണ്,വീഴരുത് : മുന്നറിയിപ്പുമായി വീണ്ടും ഖത്തർ ആഭ്യന്തര മന്ത്രാലയം | ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ 1,900-ലധികം ലിറിക്ക ഗുളികകൾ പിടികൂടി | ഖത്തറിൽ ശനിയാഴ്ച ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത | മലപ്പുറം വണ്ടൂർ സ്വദേശി സൗദിയിലെ ദമ്മാമിൽ നിര്യാതനായി | സംസ്‌കൃതി ഖത്തർ റയ്യാൻ യൂണിറ്റ് ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചു | ഖത്തറിൽ വനിതാ നഴ്‌സിംഗ് അസിസ്റ്റന്റ് ജോലി ഒഴിവ്,ഉടൻ ജോലിയിൽ ചേരാൻ താൽപര്യമുള്ളവർക്ക് അപേക്ഷിക്കാം | സമൂഹമാധ്യമങ്ങളിൽ കയറി തോന്നിയതെല്ലാം വിളിച്ചുപറയുന്നവർ കരുതിയിരുന്നോളൂ,മുന്നറിയിപ്പുമായി യു.എ.ഇ | ഖത്തറിലെ പ്രമുഖ സ്വകാര്യ കമ്പനിയിൽ നിരവധി ഒഴിവുകൾ,വാക്-ഇൻ-ഇന്റർവ്യൂ ശനിയാഴ്ച | മോദിയുടെ ഗുജറാത്ത്,അദാനിയുടെ തുറമുഖം:സ്വകാര്യ തുറമുഖങ്ങൾ ഇന്ത്യയിലെ മയക്കുമരുന്ന് കടത്ത് കേന്ദ്രങ്ങളാവുന്നു, | ഖത്തറിലെ ഐ.ടി കമ്പനിയിൽ സെയിൽസ് അക്കൗണ്ട് മാനേജർ ജോലി ഒഴിവ് |
ഒ.ആര്‍ കേളു രാജ്ഭവനിൽ പുതിയ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

June 23, 2024

June 23, 2024

ന്യൂസ്‌റൂം ബ്യുറോ

തിരുവനന്തപുരം: രണ്ടാം പിണറായി മന്ത്രിസഭയില്‍ പുതിയ മന്ത്രിയായി ഒ.ആര്‍ കേളു സത്യപ്രതിജ്ഞ ചെയ്തു. രാജ്ഭവനിൽ 4 മണിക്കാണ് സത്യപ്രതിജ്ഞ ചടങ്ങ് നടന്നത്. വയനാട്ടില്‍ നിന്ന് ബന്ധുക്കളും സുഹൃത്തുക്കളും അദ്ദേഹത്തിന്റെ സത്യപ്രതിജ്ഞാ ചടങ്ങിനായി തിരുവനന്തപുരത്ത് എത്തിയിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനും, പ്രതിപക്ഷ നേതാവ് വിഡി സതീശനും, പ്രതിപക്ഷ ഉപനേതാവ് പികെ കുഞ്ഞാലിക്കുട്ടിയും അടക്കമുള്ളവര്‍ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുത്തു. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനാണ് കേളുവിന് സത്യവാചകം ചൊല്ലിക്കൊടുത്തത്.

ആലത്തൂര്‍ എംപിയായി ലോക്സഭയിലേക്ക് ജയിച്ച കെ രാധാകൃഷ്ണൻ മന്ത്രിസ്ഥാനം രാജിവച്ചതോടെയാണ് ഒ ആര്‍ കേളുവിനെ മന്ത്രിയാക്കാൻ സിപിഎം സംസ്ഥാന നേതൃത്വം തീരുമാനിച്ചത്. പട്ടിക വര്‍ഗ വിഭാഗത്തില്‍ നിന്നുള്ള ആദ്യത്തെ സിപിഎം മന്ത്രിയാണ് ഇദ്ദേഹം. പിണറായി സര്‍ക്കാരില്‍ വയനാട്ടില്‍ നിന്നുള്ള ഏക ക്യാബിനറ്റ് അംഗം കൂടിയാണ് കേളു. മന്ത്രിയാകുമെന്ന പ്രഖ്യാപനം കേട്ടശേഷം നാട്ടിലേക്ക് മടങ്ങിയ കേളു ഇന്ന് (ഞായർ) പുലര്‍ച്ചെയാണ് തിരുവനന്തപുരത്ത് തിരിച്ചെത്തിയത്.

വയനാട്ടില്‍ നിന്ന് ബസിലും ട്രെയിനിലുമെല്ലാമായി ഏതാണ്ട് ഇരുനൂറോളം പേരാണ് ചടങ്ങ് കാണാനെത്തിയത്. മാനന്തവാടി എംഎല്‍യായ കേളുവിന് പട്ടിക ജാതി പട്ടിക വര്‍ഗ വകുപ്പാണ് ലഭിക്കുക.


Latest Related News