Breaking News
ഖത്തറിലെ കോർണിഷ് റോഡ് നാളെ 8 മണിക്കൂർ അടച്ചിടും | അല്‍കോബാറിലെ ഡി.എച്ച്.എല്‍ കമ്പനി കെട്ടിടത്തിൽ തീപിടുത്തം | പെഷവാര്‍ വിമാനത്താവളത്തിൽ ലാൻഡിങ്ങിനിടെ സൗദിയ എയർലൈൻസിന് തീപിടിച്ചു; ആളപായമില്ല | ലോകത്തിലെ ഏറ്റവും മനോഹരമായ ലൈബ്രറികളുടെ പട്ടികയിൽ ഖത്തർ നാഷണൽ ലൈബ്രറി | സൗദി ജയിലിലുള്ള അബ്ദുൽറഹീമിന്റെ മോചനം ഏതു നിമിഷവുമുണ്ടാകാമെന്ന് അഭിഭാഷകൻ | ബഹ്റൈനിൽ ഹൃദയാഘാതത്തെ തുടർന്ന് കണ്ണൂർ സ്വദേശി മരിച്ചു | ഖത്തറിൽ മ​ത്സ്യ​സ​മ്പ​ത്ത് സം​ര​ക്ഷിക്കാൻ പുതിയ നിയന്ത്രണങ്ങൾ, മാർഗനിർദേശങ്ങളുമായി മുനിസിപ്പാലിറ്റി മ​ന്ത്രാ​ല​യം | ഖത്തറിൽ നഴ്‌സറി സ്‌കൂളുകളുടെ പ്രവർത്തനനം സംബന്ധിച്ച പുതിയ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു | ഒമാനിൽ മോഷണ കേസിൽ ഏഷ്യൻ വംശജൻ അറസ്റ്റിൽ | ഒമാനിലെ മൂന്ന് ഗവർണറേറ്റുകളിൽ ഇന്ന് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത |
കുവൈത്തിൽ ജുമുഅ സമയം 15 മിനിറ്റാക്കി കുറച്ചു

July 04, 2024

news_malayalam_new_rules_in_kuwait

July 04, 2024

ന്യൂസ്‌റൂം ബ്യുറോ

കുവൈത്ത് സിറ്റി: കുവൈത്തിൽ ജുമുഅ പ്രാർത്ഥനാസമയം 15 മിനിറ്റാക്കി കുറച്ചു. ഖുതുബയും (പ്രഭാഷണം) നമസ്കാരവും 15 മിനിറ്റിനകം തീർക്കണമെന്ന് മതകാര്യ മന്ത്രാലയം നിർദേശിച്ചു. രാജ്യത്തെ ആശുപത്രികൾക്കും മാർക്കറ്റുകൾക്കും സമീപമുള്ള പള്ളികളിൽ നിയമം കർശനമായി പാലിക്കണമെന്ന് ഇമാമുമാരെ അറിയിച്ചതായി ക്യാപ്പിറ്റൽ മോസ്ക്സ് വിഭാഗം ഡയറക്ടർ അബ്ദുൽ ഹമീദ് അൽ മുതൈരി പറഞ്ഞു. 

ചൂട് കൂടിയതോടെ, രാജ്യത്തെ തൊഴിലാളികൾക്ക് രാവിലെ 11 മണി മുതൽ വൈകിട്ട് 4 മണി വരെ വിശ്രമസമയം നൽകുന്നുണ്ട്. ജൂണിൽ ആരംഭിച്ച മധ്യാഹ്ന ഇടവേള സെപ്റ്റംബർ വരെ തുടരും. നേരത്തേ യുഎഇയും സൗദി അറേബ്യയും ജുമുഅ പ്രാർഥനാസമയം കുറച്ചിരുന്നു.


Latest Related News