June 30, 2024
June 30, 2024
ദോഹ: ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ ഔദ്യോഗിക സന്ദര്‍ശനത്തിനായി ഖത്തറിലെത്തി.
“ഒരു ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി എസ്.ജയശങ്കർ ദോഹയിൽ എത്തി. ചീഫ് ഓഫ് പ്രോട്ടോക്കോൾ ഓഫീസർ ഇബ്രാഹിം ഫഖ്‌റൂ എയർപോർട്ടിൽ അദ്ദേഹത്തെ സ്വീകരിച്ചു,” ഖത്തർ ഇന്ത്യൻ എംബസി എക്സിലെ പോസ്റ്റിൽ പറഞ്ഞു.
ഖത്തര്‍ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുള്‍റഹ്‌മാന്‍ ബിന്‍ ജാസിം അല്‍താനിയുമായി ജയശങ്കര്‍ കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ചയിൽ വ്യാപാരം, നിക്ഷേപം, ഊർജ്ജം എന്നീ മേഖലകളിൽ ഉഭയകക്ഷി സഹകരണം വിപുലീകരിക്കുന്നതിനുള്ള വഴികളും ഇരുവരും ചർച്ച ചെയ്തു.
“ഇന്ന് ഉച്ചതിരിഞ്ഞ് ദോഹയിൽ വെച്ച് ഖത്തർ പ്രധാനമന്ത്രിയെ കണ്ടതിൽ സന്തോഷമുണ്ട്. ഖത്തർ അമീറിനും ഖത്തർ പ്രധാനമന്ത്രിക്കും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആശംസകളും അറിയിച്ചു. രാഷ്ട്രീയം, വ്യാപാരം, നിക്ഷേപം, ഊർജം, സാങ്കേതികവിദ്യ, സംസ്കാരം, ജനങ്ങളുമായുള്ള ബന്ധങ്ങൾ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ച് ഞങ്ങളുടെ ഉഭയകക്ഷി ബന്ധം അവലോകനം ചെയ്തു. പ്രാദേശികവും ആഗോളവുമായ വിഷയങ്ങളിൽ വീക്ഷണങ്ങൾ കൈമാറി. ഗസ സാഹചര്യത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ ഉൾക്കാഴ്‌ചകളും പങ്കിട്ടു. ഇന്ത്യ-ഖത്തർ ബന്ധം കൂടുതൽ മെച്ചപ്പെടുത്തുന്നതിനും പരസ്പര താൽപ്പര്യമുള്ള വിഷയങ്ങളിൽ തുടർച്ചയായ സംഭാഷണങ്ങൾക്കുമായി കാത്തിരിക്കുക,” ജയശങ്കർ എക്സിൽ കുറിച്ചു.
سعدت بلقاء رئيس الوزراء وزير الخارجية القطري @MBA_AlThani_ في الدوحة بعد ظهر اليوم. نقلت تحيات و تمنيات رئيس الوزراء @narendramodi الحارة إلى سمو الأمير وله.نتطلع إلى مواصلة تعزيز العلاقات الهندية القطرية ومواصلة الحوار حول القضايا ذات الاهتمام المشترك @MEAIndia @IndianDiplomacy https://t.co/G6Wlhk1B3S
— India in Qatar (@IndEmbDoha) June 30, 2024
2022 ഓഗസ്റ്റിൽ അറസ്റ്റിലായ ശേഷം വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട എട്ട് മുൻ ഇന്ത്യൻ നാവിക സേനാംഗങ്ങളെ ഖത്തർ മോചിപ്പിച്ചതിന് നാലര മാസങ്ങൾക്ക് ശേഷമാണ് അദ്ദേഹത്തിന്റെ സന്ദർശനം. ഫെബ്രുവരി 14-15 തിയ്യതികളിൽ ഖത്തർ സന്ദർശിച്ച ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനിയുമായും ചർച്ച നടത്തിയിരുന്നു.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/GTzSb7qlzutArCPMdri119
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F