June 09, 2024
June 09, 2024
ഗസ: ഗസ മുനമ്പിൽ ആകാശം, കര, കടൽ എന്നിവ വഴി ഇസ്രായേൽ സൈന്യം നടത്തിയ മാരകമായ ആക്രമണത്തിൽ 200-ലധികം ആളുകൾ കൊല്ലപ്പെട്ടതായി റിപ്പോർട്ട്.അഭയാർത്ഥി ക്യാമ്പ് ഉൾപെടെയുള്ള മേഖലകളിൽ ഡസൻ കണക്കിന് വ്യോമാക്രമണങ്ങളാണ് ഇസ്രായേൽ നടത്തിയത്. സെൻട്രൽ ഗസയിലെ ദേർ എൽ-ബലാഹ്, നുസെയ്‌റാത്ത്, തെക്ക് റാഫ നഗരത്തിന് പടിഞ്ഞാറുള്ള വീടുകൾ, വടക്ക് ഗസ സിറ്റിയിലെ ഒന്നിലധികം പ്രദേശങ്ങൾ എന്നിവയാണ് പ്രധാനമായും ആക്രമണത്തിന് ഇരയായത്. കൊല്ലപ്പെട്ടവരുടെയും പരിക്കേറ്റവരുടെയും "വലിയ സംഖ്യകൾ" അൽ-അഖ്‌സ ആശുപത്രിയിൽ എത്തുന്നുണ്ടെന്നും അവരിൽ ഭൂരിഭാഗവും കുട്ടികളും സ്ത്രീകളുമാണെന്നും ഗസയിലെ ആരോഗ്യ മന്ത്രാലയം അറിയിച്ചു. പരിക്കേറ്റ ഡസൻ കണക്കിന് ആളുകൾ നിലത്ത് കിടക്കുകയാണ്, മെഡിക്കൽ ടീമുകൾ നിലവിൽ ലഭ്യമായ സൗകര്യങ്ങൾ ഉപയോഗിച്ച് അവരെ രക്ഷിക്കാൻ ശ്രമിക്കുകയാണ്," ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/GTzSb7qlzutArCPMdri119
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F