Breaking News
നേപ്പാളിൽ ടേക്ക് ഓഫിനിടെ വിമാനം തകർന്നുവീണു; 18 മരണം | ഖത്തറിലെ പ്രമുഖ യൂണിഫോം നിർമ്മാണ, വ്യാപാര കമ്പനിയിലേക്ക് സെയിൽസ് എക്സിക്യൂട്ടീവുകളെ ആവശ്യമുണ്ട്; മലയാളികൾക്ക് അപേക്ഷിക്കാം | ഒമാനിലെ ഹൈ​മ-​തും​റൈ​ത്ത് റോ​ഡി​ൽ കു​ഴി; പൊതുജനങ്ങൾക്ക്​ ജാ​ഗ്ര​ത നി​ർ​ദേ​ശവുമായി ഒമാൻ പോലീസ് | ഒമാനിൽ സെപ്റ്റംബർ മുതൽ പ്ലാസ്റ്റിക് സഞ്ചികൾ ഇറക്കുമതി ചെയ്യുന്നതിന് നിരോധനമേർപ്പെടുത്തും | ഖത്തർ എയർവേയ്സ് 20 ബോയിങ് 777 വിമാനങ്ങൾക്ക് ഓർഡർ നൽകി | മൃഗങ്ങൾ പ്ലാസ്റ്റിക് ഭക്ഷിക്കുന്നു; ഖത്തറിൽ പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കാൻ നിർദേശവുമായി പരിസ്ഥിതി മന്ത്രാലയം | കൊയിലാണ്ടി സ്വദേശി കുവൈത്തിൽ നിര്യാതനായി | ഫലസ്തീനിൽ ചൈനയുടെ ഇടപെടൽ,ഗസയിൽ ദേശീയ സർക്കാരുണ്ടാക്കാൻ ധാരണ | കുവൈത്തിലെ ദോഹ ലിങ്ക് റോഡിൽ ടാങ്കർ മറിഞ്ഞു,ഡ്രൈവർക്ക് പരിക്ക് | ഐ.സി. ബി.എഫ് ഖത്തറിൽ തൊഴിലാളികൾക്കായി കാരംസ് ടൂർണ്ണമെൻ്റ് സംഘടിപ്പിച്ചു |
ഗസയിലെ എല്ലാ ആശുപത്രികളും 48 മണിക്കൂറിനുള്ളിൽ അടച്ചുപൂട്ടുമെന്ന് ആരോഗ്യ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ് 

November 14, 2023

Qatar_Malayalam_News

November 14, 2023

ന്യൂസ്‌റൂം ബ്യുറോ

ഗസ: ഗസയിൽ ഇന്ധനക്ഷാമം രൂക്ഷമായതിനെ തുടർന്ന് എല്ലാ ആശുപത്രികളും 48 മണിക്കൂറിനുള്ളിൽ അടച്ചുപൂട്ടുമെന്ന് ഗസ ആരോഗ്യ മന്ത്രാലയ വക്താവ് ഡോ അഷ്‌റഫ് അൽ ഖുദ്ര പറഞ്ഞു. അൽ ജസീറ അറബിക്കിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഈ കാര്യം പറഞ്ഞത്. ഗസയുടെ വടക്കൻ ഭാഗത്ത് ചികിത്സ ഇതിനകം തന്നെ ഇല്ലാതായതായെന്നും അൽ ഖുദ്ര വ്യക്തമാക്കി. 

ഗസയിലെ സ്ഥിതിഗതികൾ ഭീകരമാണെന്നും, വെടിനിർത്തൽ വേണമെന്നും,  ഫലസ്തീനികൾക്കുള്ള മാനുഷിക സഹായം അടിയന്തിരമായി എത്തിക്കുണമെന്നും യുഎൻആർഡബ്ല്യുഎ (UNRWA - യുണൈറ്റഡ് നേഷൻസ് റിലീഫ് ആൻഡ് വർക്ക്സ് ഏജൻസി) ആവശ്യപ്പെട്ടു.

അതേസമയം, ഇസ്രായേൽ ഹമാസ് സംഘർഷം മുപ്പത്തി ഒൻപതാം ദിവസത്തിലേക്ക് കടക്കുമ്പോൾ മരണ സംഖ്യ 11,100 കടന്നിരിക്കുകയാണ്. 8,000-ത്തിലധികം കുട്ടികളും സ്ത്രീകളും ആക്രമണത്തിൽ കൊല്ലപ്പെട്ടെതായാണ് റിപ്പോർട്ട്. 

ഗസയിലെ അല്‍ ഷിഫ ആശുപത്രിയില്‍ ഇന്‍കുബേറ്ററില്‍ കഴിഞ്ഞിരുന്ന രണ്ട് നവജാത ശിശുക്കള്‍ കഴിഞ്ഞ ദിവസം മരണപ്പെട്ടിരുന്നു. ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ കഴിഞ്ഞിരുന്ന രണ്ട് മാസം പോലും തികയാത്ത കുഞ്ഞുങ്ങളാണ് മരണപ്പെട്ടത്. അത്യാഹിത വിഭാഗത്തില്‍ ഉള്‍പ്പെടെ ഇന്ധനവും വൈദ്യുതിയും തടസ്സപ്പെട്ടതാണ് മരണത്തിന് ഇടയാക്കിയത്. തീവ്ര പരിചരണ വിഭാഗത്തില്‍ കഴിയുന്ന 39 നവജാത ശിശുക്കളില്‍ രണ്ട് പേരാണ് കഴിഞ്ഞദിവസം മരണപ്പെട്ടത്. 35 ആശുപത്രികളിൽ 23 എണ്ണം പൂർണമായും പ്രവർത്തനരഹിതമാണ്. 72-ൽ 51 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളും ബോംബ് സ്‌ഫോടനം മൂലമോ ഇന്ധനത്തിന്റെ അഭാവം മൂലമോ ഉണ്ടായ കേടുപാടുകൾ കാരണം പ്രവർത്തനരഹിതമായി.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CqJci12yE9VL8MZgKZYvGm
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News