Breaking News
ഖത്തറിലെ കോർണിഷ് റോഡ് നാളെ 8 മണിക്കൂർ അടച്ചിടും | അല്‍കോബാറിലെ ഡി.എച്ച്.എല്‍ കമ്പനി കെട്ടിടത്തിൽ തീപിടുത്തം | പെഷവാര്‍ വിമാനത്താവളത്തിൽ ലാൻഡിങ്ങിനിടെ സൗദിയ എയർലൈൻസിന് തീപിടിച്ചു; ആളപായമില്ല | ലോകത്തിലെ ഏറ്റവും മനോഹരമായ ലൈബ്രറികളുടെ പട്ടികയിൽ ഖത്തർ നാഷണൽ ലൈബ്രറി | സൗദി ജയിലിലുള്ള അബ്ദുൽറഹീമിന്റെ മോചനം ഏതു നിമിഷവുമുണ്ടാകാമെന്ന് അഭിഭാഷകൻ | ബഹ്റൈനിൽ ഹൃദയാഘാതത്തെ തുടർന്ന് കണ്ണൂർ സ്വദേശി മരിച്ചു | ഖത്തറിൽ മ​ത്സ്യ​സ​മ്പ​ത്ത് സം​ര​ക്ഷിക്കാൻ പുതിയ നിയന്ത്രണങ്ങൾ, മാർഗനിർദേശങ്ങളുമായി മുനിസിപ്പാലിറ്റി മ​ന്ത്രാ​ല​യം | ഖത്തറിൽ നഴ്‌സറി സ്‌കൂളുകളുടെ പ്രവർത്തനനം സംബന്ധിച്ച പുതിയ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു | ഒമാനിൽ മോഷണ കേസിൽ ഏഷ്യൻ വംശജൻ അറസ്റ്റിൽ | ഒമാനിലെ മൂന്ന് ഗവർണറേറ്റുകളിൽ ഇന്ന് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത |
ഗസയിൽ അഭയാർത്ഥികൾ താമസിക്കുന്ന സ്‌കൂളിന് നേരെ ഇസ്രായേൽ ആക്രമണം,16 മരണം

July 07, 2024

news_malayalam_israel_hamas_attack_updates

July 07, 2024

ന്യൂസ്‌റൂം ഇന്റർനാഷണൽ ഡെസ്ക്

ഗസ :അഭയാര്‍ഥി ക്യാമ്പായി പ്രവര്‍ത്തിച്ചിരുന്ന സ്‌കൂളിലേക്ക് ഇസ്‌റായേൽ നടത്തിയ വ്യോമാക്രമണത്തില്‍ 16 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്.

ഗസാ സ്ട്രിപ്പിലെ സ്‌കൂളിന് നേരെയാണ് ശനിയാഴ്ച ആക്രമണമുണ്ടായത്. നസ്‌റത്ത് അഭയാര്‍ത്ഥി ക്യാമ്പിന് നേരെ ആക്രമണമുണ്ടായപ്പോള്‍ ഇവിടെയുണ്ടായിരുന്നവര്‍ അഭയം തേടിയ സ്‌കൂള്‍ ആണ് ആക്രമിക്കപ്പെട്ടത്. ഏഴായിരത്തിലേറെ പേരാണ് ഈ സ്‌കൂളില്‍ അഭയം തേടിയിരുന്നത്. വ്യോമാക്രമണത്തില്‍ കുട്ടികള്‍ അടക്കമുള്ളവര്‍ കൊല്ലപ്പെട്ടതായാണ് പുറത്ത് വരുന്ന വിവരം. കൊല്ലപ്പെട്ടവരില്‍ മാധ്യമ പ്രവര്‍ത്തകരുമുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

തിരക്കേറിയ ചന്തയ്ക്ക് സമീപമുള്ള സ്‌കൂളിന്റെ മുകള്‍ നിലകളാണ് ആക്രമിക്കപ്പെട്ടതെന്ന് ബി ബി സി റിപ്പോര്‍ട്ട് ചെയ്തു. നാലാമത്തെ തവണയാണ് ഇത്തരത്തില്‍ സ്‌കൂളിന് നേരെ ഇസ്രയേല്‍ വ്യോമാക്രമണമുണ്ടാവുന്നതെന്നാണ് ബി ബി സി റിപ്പോര്‍ട്ട് വിശദമാക്കുന്നത്. സ്‌കൂളിന് നേരെ ആക്രമണം നടത്തിയതായി ഇസ്‌റായേല്‍ സേന വ്യക്തമാക്കി. സാധാരണക്കാര്‍ക്ക് അപകടമുണ്ടാകാതിരിക്കാനുള്ള നടപടികള്‍ ശേഖരിച്ച ശേഷമാണ് ആക്രമണം നടത്തിയതെന്നാണ് സൈന്യം പറയുന്നത്. ഹമാസ് സ്‌കൂൾ ഒളിഞ്ഞാവളമാക്കിയിരുന്നതായും ഇസ്രായേൽ സൈന്യം പ്രതികരിച്ചു.


Latest Related News