February 07, 2024
February 07, 2024
ദുബായ്: യു.എ.ഇയിൽ ഇന്റർനാഷണൽ പ്രോ ഗുസ്തി ചാമ്പ്യൻഷിപ്പിന് ഫെബ്രുവരി 24ന് തുടക്കമാകും. ദുബായ് ഷബാബ് അൽ അഹ്ലി ക്ലബിലാണ് മത്സരം. സംഘാടക സമിതി ദുബായിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.
വേൾഡ് പ്രൊഫഷനൽ റെസ്ലിങ് ഹബ് സംഘടിപ്പിക്കുന്ന പരിപാടിയിൽ ഇന്ത്യ, പാകിസ്ഥാൻ, റഷ്യ, കൊളംബിയ, അമേരിക്ക, ഫ്രാൻസ്, പോളണ്ട്, കോങ്ഗോ, ബൾഗേറിയ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള മുൻനിര താരങ്ങൾ പങ്കെടുക്കും.
രണ്ട് തവണ കോമൺവെൽത്ത് ഹെവി വെയിറ്റ് ചാമ്പ്യനായ ഇന്ത്യയുടെ സംഗ്രാം സിങ്ങും പാകിസ്ഥാന്റെ മുഹമ്മദ് സയിദും തമ്മിൽ മത്സരിക്കും. ആറ് വർഷത്തിന് ശേഷമാണ് സംഗ്രാം സിങ് റിങ്ങിലേക്ക് തിരിച്ചെത്തുന്നത്. വാശിയേറിയ മത്സരത്തിൽ വിജയിക്കാൻ കഴിയുമെന്നും ശക്തമായ തിരിച്ചുവരവ് സാധ്യമാകുമെന്നും സംഗ്രാം സിങ് വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ഇല്യാസ് ബക്ബുലാതോവ് (റഷ്യ)–ഡാമൻ കെംപ് (യുഎസ്), ആൻഡ്രിയ കരോലിന (കൊളംബിയ)–വെസ്കൻ സിൻഡിയ(ഫ്രാൻസ്), ബദർ അലി(യുഎഇ)–എംബോ ഇസോമി ആരൺ(കോങ്ഗോ), മിമി ഹ്രിസ്റ്റോവ(ബള്‍ഗേറിയ)–സ്കിബ മോണിക (പോളണ്ട്) എന്നിവർ തമ്മിലും ഏറ്റുമുട്ടും.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള മികച്ച ഗുസ്തി താരങ്ങളെ രാജ്യത്തെത്തിക്കാൻ സാധിക്കുന്നതിൽ സന്തോഷമുണ്ടെന്ന് സംഘാടക പ്രതിനിധി പ്രവീൺ ഗുപ്ത പറഞ്ഞു.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/KIGk615xlF1ILlMGxpUXqI
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F