November 19, 2023
November 19, 2023
ദോഹ: ഖത്തറില്‍ ലോകോത്തര ഭക്ഷണരുചികള്‍ പ്രദാനം ചെയ്യുന്ന ഖത്തര്‍ അന്താരാഷ്ട്ര ഫുഡ് ഫെസ്റ്റിവലിന്റെ തീയതി നിശ്ചയിച്ചു. പതിമൂന്നാമത് ഇന്റര്‍നാഷണല്‍ ഫുഡ് ഫെസ്റ്റിവല്‍ 2024 ജനുവരി 10 മുതല്‍ 20 വരെ നടക്കുമെന്ന് ഖത്തര്‍ ടൂറിസം അറിയിച്ചു. ദോഹ എക്‌സ്‌പോ 2023 നടക്കുന്ന അല്‍ ബിദ പാര്‍ക്കിലെ ഫാമിലി സോണിലാണ് ഫുഡ് ഫെസ്റ്റ് നടക്കുക.
ഖത്തര്‍ ടൂറിസവും ഖത്തര്‍ എയര്‍വേസും സംയുക്തമായാണ് ഫുഡ് ഫെസ്റ്റ് സംഘടിപ്പിക്കുന്നത്. പതിനൊന്ന് ദിവസത്തെ പാചക വിരുന്നില്‍ 200ല്‍ അധികം ഭക്ഷണ- പാനീയ കിയോസ്‌കുകള്‍, തത്സമയ പാചക പരിപാടികള്‍, വിനോദ പരിപാടികള്‍, കുട്ടികള്‍ക്കുള്ള പരിപാടികള്‍ എന്നിവ ഉണ്ടായിരിക്കും. പ്രവേശനം സൗജന്യമാണ്.
ഫുഡ് ഫെസ്റ്റിവലില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഖത്തര്‍ ടൂറിസത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെ രജിസ്റ്റര്‍ ചെയ്യണമെന്നും അധികൃതര്‍ അറിയിച്ചു.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CIEQF0ymerI3E7Kl0Fortt
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F