January 27, 2024
January 27, 2024
തെൽ അവീവ്: ഇസ്രായേലിനെതിരെയുള്ള വംശഹത്യ കേസ് തള്ളില്ലെന്ന് അന്താരാഷ്ട്ര നീതിന്യായ കോടതി (ഐസിജെ). ദക്ഷിണാഫ്രിക്ക സമർപ്പിച്ച വംശഹത്യ കേസ് തള്ളണമെന്ന ഇസ്രായേലിന്റെ അഭ്യർത്ഥന അംഗീകരിക്കില്ലെന്നും കോടതി അറിയിച്ചു. ഫലസ്തീനോടുള്ള ഇസ്രായേലിന്റെ മനുഷ്യത്വ വിരുദ്ധ പ്രസ്താവനകളും കോടതി പരിഗണിക്കും.
കേസിൽ തീരുമാനമെടുക്കാൻ അന്താരാഷ്ട്ര കോടതിക്ക് അധികാരമില്ലെന്ന വാദം ഐസിജെ തള്ളി. ഇസ്രായേൽ നടത്തുന്ന വംശഹത്യയുടെ തെളിവുകൾ ലഭിച്ചിട്ടുണ്ടെന്നും ഐസിജെ വ്യക്തമാക്കി.
വിധി എന്തു തന്നെയായാലും അംഗീകരിക്കില്ലെന്ന് ഇസ്രായേൽ പറഞ്ഞു. നേരത്തേ ആസൂത്രണം ചെയ്ത് നിശ്ചയിച്ചുറപ്പിച്ച വംശഹത്യയാണ് ഗസയിൽ നടക്കുന്നതെന്ന് ദക്ഷിണാഫ്രിക്ക തെളിവുകളോടെ വാദിച്ചിരുന്നു.
ഭക്ഷണം, വെള്ളം, ആരോഗ്യപരിപാലനം, ഇന്ധനം, ശുചിത്വം, വാർത്താവിനിമയം പോലുള്ള അടിസ്ഥാന ആവശ്യങ്ങൾ വരെ നിരസിച്ചും മാരകമായ ബോംബുകൾ ഉപയോഗിച്ചും ഗസയിൽ വംശഹത്യയാണ് ഇസ്രായേൽ നടത്തുന്നതെന്ന ദക്ഷിണാഫ്രിക്കൻ വാദം ഇസ്രായേൽ തള്ളുകയായിരുന്നു. ഒക്ടോബർ ഏഴിന്റെ ആക്രമണത്തിനുള്ള സ്വാഭാവിക പ്രതിരോധം മാത്രമാണ് തങ്ങളുടേതെന്നാണ് കോടതിയിൽ ഇസ്രായേൽ വാദിച്ചത്.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/KIGk615xlF1ILlMGxpUXqI
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F