May 15, 2024
May 15, 2024
ദോഹ: അമ്മ സ്നേഹത്തിന്‍റെയും സഹനത്തിന്‍റെയും പ്രതീകമാണെന്ന സന്ദേശം നല്‍കിക്കൊണ്ട് ഇന്‍കാസ് ഖത്തര്‍ വനിതാ വിംഗ് സെന്‍ട്രല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മാതൃ ദിനം ആഘോഷിച്ചു. വനിതാ വിംഗ് പ്രസിഡണ്ട് സിനില്‍ ജോര്‍ജ് ഐസിബിഎഫ് മാനേജിംഗ് കമ്മിറ്റി അംഗം സെറിന അഹദിന് മധുരം നല്‍കി മാതൃ ദിന ആഘോഷം ഉദ്ഘാടനം ചെയ്തു.
ഐസിസി ബാംഗ്ളൂരു ഹാളില്‍ നടന്ന ചടങ്ങില്‍ ഖത്തറിലെ വിവിധ മേഖലയിലുള്ള വനിതകള്‍ അമ്മമാരുമായുള്ള അനുഭവങ്ങള്‍ പങ്ക് വെച്ചു.സ്നേഹത്തിന്‍റെയും കരുതലിന്‍റെയും പ്രതീകമായ അമ്മയെ കുറിച്ചോര്‍ക്കാത്ത ദിവസങ്ങളിലെന്നും നമ്മുടെ അമ്മമാര്‍ക്ക് എന്തെങ്കിലും പ്രയാസം അനുഭവപ്പെടുന്നുണ്ടോ എന്ന് ചിന്തിക്കാനുള്ള അവസരമാണ് മാതൃദിനമെന്നും പരിപാടിയില്‍ മുഖ്യ പ്രസംഗം നടത്തിയ ഐസിബിഎഫ് മാനേജിംഗ് കമ്മിറ്റി അംഗം സെറിന അഹദ് പറഞ്ഞു. ഇന്‍കാസ് വനിതാ വിംഗ് ജനറല്‍ സെക്രട്ടറി അര്‍ച്ചന സജി, ഷീല സണ്ണി, ഷെറിന്‍ നിസാം, റോഷ്നി കൃഷ്ണന്‍, റീന സുനില്‍ എന്നിവര്‍ അമ്മമാരുമായുള്ള അനുഭവങ്ങള്‍ സദസ്സുമായി പങ്കുവെച്ചു. ചടങ്ങില്‍ ഇന്‍കാസ് വനിതാ വിംഗ് വൈസ് പ്രസിഡണ്ട് മെഹ്സാന മൊയ്തീന്‍ സ്വാഗതവും ട്രഷറര്‍ അനൂജ റോബിന്‍ നന്ദിയും പറഞ്ഞു.
ഇന്‍കാസ് ഖത്തര്‍ സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡണ്ട് ഹൈദര്‍ ചുങ്കത്തറ, അഡ്വൈസറി ബോര്‍ഡ് ചെയര്‍മാന്‍ ജോപ്പച്ചന്‍ തെക്കെ കൂറ്റ്, ഐസിബിഎഫ് ജനറല്‍ സെക്രട്ടറി കെ.വി ബോബന്‍, ഡേവിസ് ഇടശ്ശേരി, വി. എസ് അബ്ദുറഹ്മാന്‍, ബഷീര്‍ തുവാരിക്കല്‍, അഷ്റഫ് നന്നം മുക്ക് തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു. ഇന്‍കാസ് -വനിതാ - യൂത്ത് വിംഗ് ഭാരവാഹികള്‍ സംബന്ധിച്ചു.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iq3CVicSDrS1LvIBvvkToc
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F