June 19, 2024
June 19, 2024
റിയാദ്: റിയാദിൽ പ്രശസ്ത ബാങ്കിന് കീഴിലെ എ.ടി.എം തകര്‍ത്ത മൂന്നംഗ സംഘത്തെ റിയാദ് പോലീസിന് കീഴിലെ കുറ്റാന്വേഷണ വകുപ്പ് അറസ്റ്റ് ചെയ്തു. നിയമാനുസൃത ഇഖാമകളില്‍ രാജ്യത്ത് കഴിയുന്ന ഇന്ത്യക്കാരാണ് അറസ്റ്റിലായത്. എ.ടി.എം തകര്‍ത്തെങ്കിലും പണം കൈക്കലാക്കാന്‍ പ്രതികള്‍ക്ക് സാധിച്ചിരുന്നില്ല. നിയമാനുസൃത നടപടികള്‍ക്ക് ശേഷം പ്രതികളെ പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി പൊതുസുരക്ഷാ വകുപ്പ് അറിയിച്ചു.
അതേസമയം, ഇന്ത്യക്കാര്‍ ഉള്‍പ്പെട്ട ഒമ്പതംഗ കവര്‍ച്ച സംഘത്തെയും റിയാദ് പോലീസ് അറസ്റ്റ് ചെയ്തു. സംഘത്തില്‍ ശേഷിക്കുന്നവര്‍ പാക്കിസ്ഥാനികളും യെമനികളുമാണ്. ഒരു സൗദി യുവാവും കൂട്ടത്തിലുണ്ട്. ചരക്ക് ലോറി മോഷ്ടിച്ച് ചരക്ക് ലോഡ് കവര്‍ന്ന് വില്‍പന നടത്തുകയാണ് സംഘം ചെയ്തത്. ചോദ്യം ചെയ്യലും തെളിവ് ശേഖരിക്കലും അടക്കമുള്ള നിയമാനുസൃത നടപടികള്‍ പൂര്‍ത്തിയാക്കി പ്രതികളെ പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി പൊതുസുരക്ഷാ വകുപ്പ് അറിയിച്ചു.