March 07, 2024
March 07, 2024
മസ്കത്ത്: ഒമാനിൽ വാഹനാപകടത്തിൽ ഇന്ത്യൻ സ്കൂൾ വിദ്യാർത്ഥിനി മരിച്ചു. ഹൈദരാബാദ് സ്വദേശിനി സമീഹ തബസ് ആണ് മരിച്ചത്. വാദി കബീർ ഇന്ത്യൻ സ്കൂൾ എട്ടാം ക്ലാസ്സ് വിദ്യാർഥിനിയാണ്. സ്കൂളിൽ നിന്ന് പരീക്ഷ കഴിഞ്ഞ് മാതാവിനോടൊപ്പം റോഡ് മുറിച്ച് കടക്കുന്നതിനിടെ എതിരെ വന്ന വാഹനമിടിക്കുകയായിരുന്നു. ഗുരുതര പരിക്കുകളോടെ മാതാവ് ഖൗല ആശുപത്രിയിൽ ചികിത്സയിലാണ്. ഇന്ന് (വ്യാഴാഴ്ച) രാവിലെ 10.45ന് ആയിരുന്നു സഭവം. ഇടിച്ച വാഹനം നിർത്താതെ പോയതായി റിപ്പോർട്ടുണ്ട്.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/IocT7PQnr4MEYpMCPpqwIn
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F