November 04, 2023
November 04, 2023
അബുദാബി: യു.എ.ഇ ഇന്ത്യൻ എംബസിയുടെ ആദ്യ ഓപൺ ഹൗസ് നവംബർ 10ന് (വെള്ളിയാഴ്ച്ച) നടക്കുമെന്ന് എംബസി അധികൃതർ അറിയിച്ചു. യു.എ.ഇയിലെ പ്രവാസി ഇന്ത്യക്കാരുടെ തൊഴിൽ സംബന്ധമായ വിഷയങ്ങൾ അവതരിപ്പിക്കാനും പരിഹാരം കാണാനുമുള്ള അവസരം ഓപൺ ഹൗസിലൂടെ ലഭിക്കും. നവംബർ പത്തിന്, വൈകുന്നേരം 3 മണി മുതല്‍ 4 മണി വരെ ഇന്ത്യൻ എംബസിക്ക് മുന്നിലാണ് ഓപ്പൺ ഹൗസ് സംഘടിപ്പിക്കുക.
ഓപ്പണ്‍ ഹൗസില്‍ പങ്കെടുക്കാന്‍ താല്‍പ്പര്യമുള്ളവര്‍ https://shorturl.at/ntCMR എന്ന ലിങ്കില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് ഇന്ത്യന്‍ എംബസി അറിയിച്ചു . തൊഴില്‍ സംബന്ധമായ പ്രശ്‌നങ്ങള്‍, കോണ്‍സുല്‍ സേവനവുമായി ബന്ധപ്പെട്ട പരാതികള്‍, വിദ്യാഭ്യാസം, ക്ഷേമകാര്യങ്ങള്‍ തുടങ്ങിയ ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെട്ട എല്ലാ പ്രശ്‌നങ്ങളും അധികൃതര്‍ക്ക് മുമ്പാകെ അവതരിപ്പിക്കാം. ആദ്യത്തെ ഓപ്പണ്‍ ഹൗസിന്റെ പ്രതികരണം അറിഞ്ഞ ശേഷം ഓപ്പൺ ഹൗസ് തുടരുന്നത് സംബന്ധിച്ച് തീരുമാനമെടുക്കുമെന്നും അധികൃതർ വ്യക്തമാക്കി.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/DwYqZdMYXUCGOpYy8tmMSU
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://chat.whatsapp.com/CqJci12yE9VL8MZgKZYvGm