Breaking News
പാലക്കാട് വല്ലപ്പുഴ സ്വദേശി ജിദ്ദയിൽ നിര്യാതനായി | മക്കളെ കാണാനെത്തിയ കാസർകോട് സ്വദേശിനി ദുബായിൽ അന്തരിച്ചു | ഖത്തർ അമീർ പ്രധാനമന്ത്രി മോദിയുമായി ഔദ്യോഗിക കൂടിക്കാഴ്ച നടത്തി,നിരവധി കരാറുകളിൽ ഒപ്പുവെച്ചു | അഹ്‌ലൻ റമദാൻ പ്രഭാഷണം ഫെബ്രുവരി 21 വെള്ളിയാഴ്ച ദോഹയിൽ | ഹൃദയാഘാതം,കണ്ണൂർ പെരിങ്ങോം സ്വദേശി കുവൈത്തിൽ അന്തരിച്ചു | ബിസിനസ് സംരംഭങ്ങൾ തുടങ്ങാനുള്ള ഫീസ് നിരക്കിൽ 90 ഇളവുമായി ഖത്തർ ഫിനാൻഷ്യൽ സെന്റർ | ഇന്ത്യയുമായി നിക്ഷേപ മേഖലയിൽ കൂടുതൽ സഹകരണം,ഉഭയകക്ഷി ചർച്ചകൾ വേഗത്തിലാക്കാൻ തയാറാണെന്ന് ഖത്തർ വാണിജ്യ വ്യവസായ മന്ത്രി | ദോഹയിൽ നടന്ന ആദ്യ ഐസ് പവർ ഫുട്ബോൾ ടൂർണമെൻ്റിൽ ടീം ഫാർമകെയർ എഫ്‌സി ജേതാക്കൾ | ഇന്ത്യയും ഖത്തറും പരസ്പര പൂരകങ്ങൾ,ജനങ്ങളുടെ ഉന്നതിക്കായി ഒരുമിച്ച് പ്രവർത്തിക്കാമെന്ന് കേന്ദ്രമന്ത്രി പിയൂഷ് ഗോയൽ | ഖത്തർ അമീറിന്റെ ഇന്ത്യാ സന്ദർശനം തുടരുന്നു,സ്വീകരിക്കാൻ പ്രോട്ടോക്കോൾ മറികടന്ന് പ്രധാനമന്ത്രി വിമാനത്താവളത്തിൽ എത്തി |
ഖത്തർ ഇന്ത്യന്‍ എംബസിയുടെ 'മീറ്റ് ദി അംബാസഡർ' ജൂൺ 27ന് 

June 24, 2024

June 24, 2024

ന്യൂസ്‌റൂം ബ്യുറോ

ദോഹ: ഖത്തറിലെ ഇന്ത്യൻ പ്രവാസികളുടെ പ്രശ്‌നങ്ങള്‍ കേള്‍ക്കുന്നതിനും സാധ്യമായ പരിഹാര നടപടികള്‍ നിര്‍ദേശിക്കുന്നതിനുമായി ഇന്ത്യന്‍ എംബസി 'മീറ്റ് ദി അംബാസഡർ' ഓപണ്‍ ഹൗസ് സംഘടിപ്പിക്കുന്നു. ജൂൺ 27ന് (വ്യാഴാഴ്ച) വൈകുന്നേരം 3 മണി മുതലാണ് പരിപാടി. ഖത്തർ ഇന്ത്യന്‍ അംബാസിഡര്‍ വിപുല്‍ ഓപണ്‍ ഹൗസിന് നേതൃത്വം നല്‍കും. 

ജൂൺ 27ന് ഉച്ചക്ക് 2 മണി മുതല്‍ 3 മണി വരെ രജിസ്ട്രേഷൻ സൗകര്യമുണ്ടായിരിക്കും. 3 മണി മുതല്‍ 5 മണി വരെ എംബസിയില്‍ നേരിട്ട് ഹാജരായി ഓപണ്‍ ഹൗസില്‍ പങ്കെടുക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് +974 55097295 എന്ന നമ്പറില്‍ ബന്ധപ്പെടാം. ഓപണ്‍ ഹൗസില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ക്ക് labour.doha@mea.gov.in എന്ന ഇമെയിലിലേക്ക് അപേക്ഷകള്‍ അയക്കാം.


Latest Related News