October 20, 2023
October 20, 2023
മനാമ: ഫലസ്തീനെതിരെ സമൂഹമാധ്യമത്തിൽ വിദ്വേഷ പോസ്റ്റിട്ട ഇന്ത്യൻ ഡോക്ടറെ ബഹ്‌റൈൻ ആശുപത്രി മാനേജ്മെന്റ് പിരിച്ചുവിട്ടു. ബഹ്‌റൈനിലെ സ്വകാര്യ ആശുപത്രിയിൽ ഇന്റർണൽ മെഡിസിൻ വിഭാഗം ഡോക്ടറായ സുനിൽ ജെ. റാവുവാണ് എക്‌സിൽ (ട്വിറ്റർ) വിദ്വേഷ ജനകമായ പോസ്റ്റിട്ടത്. പോസ്റ്റിനെതിരെ വ്യാപകമായ വിമർശനമുയർന്നതിനെത്തുടർന്ന് സമൂഹമാധ്യമങ്ങളിലൂടെ അദ്ദേഹം ക്ഷമ ചോദിച്ചിരുന്നു.
I would like to apologized about the statement that I posted on this platform.
— SUNIL J RAO (@shilpasunil_rao) October 19, 2023
It was insensitive in the context of the current event. As a doctor all lives matter. I respect this country its people and its religion deeply as I have been here for past 10 years.
كلماتي و افعالي
ഡോക്ടറുടെ പോസ്റ്റ് സാമൂഹിക മര്യാദയുടെയും സ്ഥാപനത്തിന്റെ പെരുമാറ്റച്ചട്ടത്തിന്‍റെയും ലംഘനമായതിനാലാണ് നിയമനടപടികൾ സ്വീകരിക്കുകയും അടിയന്തരമായി പിരിച്ചുവിടുകയും ചെയ്തതെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
അതേസമയം, സമൂഹമാധ്യമത്തിൽ മതവിദ്വേഷം ജനിപ്പിക്കുന്ന പോസ്റ്റിട്ടതിന് ഡോക്ടറെ ആന്റി സൈബർ ക്രൈം ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സാമൂഹിക സുരക്ഷയെ ബാധിക്കുന്നതും മതപരമായ അവഹേളന സ്വഭാവത്തിലുള്ളതുമാണ് ഡോക്ടർ എക്സിലിട്ട പോസ്റ്റെന്ന് ആന്റി സൈബർ ക്രൈം ഡയറക്ടറേറ്റ് അറിയിച്ചു. കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറുന്നതിനുള്ള നിയമനടപടികൾ പുരോഗമിക്കുകയാണ്.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/DwYqZdMYXUCGOpYy8tmMSU
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0Fhttp://ttps://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F