Breaking News
മലപ്പുറം സ്വദേശിയായ യുവാവിനെ സൗദിയിൽ മരിച്ച നിലയിൽ കണ്ടെത്തി | ഖത്തർ-കൊടുങ്ങല്ലൂർ ഏരിയ മഹല്ല് ഏകോപനസമിതി കുടുംബ സംഗമം ശ്രദ്ധേയമായി | എക്സ്പാറ്റ്സ് സ്പോര്‍ട്ടീവ് ബാഡ്മിന്റണ്‍ ടൂര്‍ണ്ണമെന്റ് സമാപിച്ചു | ഖത്തറിൽ അടുത്ത രണ്ട് ദിവസങ്ങളിൽ മൂടൽ മഞ്ഞിന് സാധ്യത,കാഴ്ചാ പരിധി കുറയും | കെഎംസിസി ഖത്തർ സ്പോർട്സ് വിംഗ് വോളിബോൾ ടൂർണമെന്റ്,നാദാപുരം മണ്ഡലം ചാമ്പ്യൻമാർ | ദോഹ മെട്രോ ബസ് സർവീസുകൾ ഇനി ബു സിദ്രയിലേക്കും | കോഴിക്കോട് സ്വദേശി ദുബായിൽ നിര്യാതനായി | സംസ്കൃതി ഖത്തർ സി വി ശ്രീരാമൻ സാഹിത്യ പുരസ്കാരം ഫർസാനയുടെ 'ഇസ്തിഗ്ഫാർ' എന്ന ചെറുകഥക്ക് | ഖത്തറിൽ ക്രിസ്മസിനെ വരവേൽക്കാൻ ഒരുക്കങ്ങൾ തുടങ്ങി,ഗ്രാൻഡ്മാളിൽ കേക്ക് മിക്സിങ് ആഘോഷം | ഖത്തറിൽ ഈ തസ്തികകളിൽ ജോലി ഒഴിവുണ്ട്,ഇപ്പോൾ അപേക്ഷിക്കാം |
കൃഷിയിടത്തിൽ കാർഷിക മാലിന്യങ്ങൾ കത്തിച്ചു; സൗദിയിൽ ഇന്ത്യക്കാരൻ അറസ്റ്റിൽ

September 29, 2024

September 29, 2024

ന്യൂസ്‌റൂം ബ്യുറോ

ദമാം: സൗദിയിലെ കൃഷിയിടത്തിൽ കാർഷിക മാലിന്യങ്ങൾ കത്തിച്ചതിന് ഇന്ത്യക്കാരൻ അറസ്റ്റിൽ. പരിസ്ഥി സംരക്ഷണത്തിനുള്ള പ്രത്യേക വിഭാഗമാണ് പ്രതിയെ പിടികൂടിയത്. കൃഷി മാലിന്യങ്ങൾ കൃഷിയിടത്തിൽ തന്നെ തീയിട്ടു കത്തിച്ചതുവഴി മണ്ണും അന്തരീക്ഷവുമൊക്കെ മലിനമായിയെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ഇയാൾക്കെതിരെ നടപടി സ്വീകരിച്ചത്.

മണ്ണിന്റെ പ്രകൃതിദത്ത ഘടനയെ ദോഷകരമായി ബാധിക്കും വിധത്തിലുള്ള  പ്രവൃത്തിയിൽ ഏർപ്പെട്ടതാണ് ഇയാൾ ചെയ്ത കുറ്റം. ഇത്തരം നിയമലംഘർക്ക് പരമാവധി 10 ദശലക്ഷം വരെ റിയാൽ  പിഴ ലഭിച്ചേക്കുമെന്ന് പരിസ്ഥിതി സേന മുന്നറിയപ്പ് നൽകി.

അറസ്റ്റിലായ ഇന്ത്യാക്കാരനെതിരെ നിയമനടപടികൾ പൂർത്തിയാക്കാൻ ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി. പരിസ്ഥിതിയോ വന്യജീവികളോ നേരിടുന്ന ഏത് അപകടത്തെക്കുറിച്ചും ആക്രമണത്തെക്കുറിച്ചും അധികാരികളെ അറിയിക്കാൻ 911 (മക്ക, റിയാദ്, കിഴക്കൻ പ്രവിശ്യ), 999 (രാജ്യത്തിന്റെ മറ്റ് ഭാഗങ്ങൾ) എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.


Latest Related News