June 27, 2024
June 27, 2024
മനാമ: വ്യാജ പാസ്പോർട്ടുമായി ബഹ്റൈനിലേക്ക് കടക്കാൻ ശ്രമിച്ച ഇന്ത്യക്കാരൻ അറസ്റ്റിൽ. മുംബൈ ഛത്രപതി ശിവാജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ വെച്ച് യു.പി സ്വദേശിയെയാണ് അധികൃതർ അറസ്റ്റ് ചെയ്തത്.
2014ൽ നാടുകടത്തിയ ശേഷം യു.എ.ഇ ഇയാളെ ബ്ലാക്ക് ലിസ്റ്റിൽ പെടുത്തിയിരുന്നു. നാവിക പരിശീലനത്തിനായി ബഹ്റൈനിലേക്ക് പോകുകയാണെന്നാണ് പറഞ്ഞത്. ആവശ്യമായ രേഖകളും സർട്ടിഫിക്കറ്റുകളും ഇയാളുടെ കൈവശം ഉണ്ടായിരുന്നില്ല. തുടർന്ന് നടത്തിയ പരിശോധനയിലാണ് പാസ്പോർട്ട് വ്യാജമാണെന്ന് എമിഗ്രേഷൻ ഉദ്യോഗസ്ഥർ കണ്ടെത്തിയത്.