Breaking News
ഖത്തറിലെ ട്രേഡിംഗ് ആൻഡ് കോൺട്രാക്ടിംഗ് കമ്പനിയിലേക്ക് സെയിൽസ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്; ഇപ്പോൾ അപേക്ഷിക്കാം | പ്രവാസികളെ ദുരിതത്തിലാക്കി വീണ്ടും എയർ ഇന്ത്യ എക്സ്പ്രസ്സ്, ഇന്ന് മസ്കത്തിൽ നിന്നും കണ്ണൂരിലേക്കുള്ള വിമാനം റദ്ദാക്കി | ഖത്തർ ഇന്ത്യൻ എംബസിക്ക് രണ്ട് ദിവസം അവധി | സൗദിയിലെ അബഹയിലേക്കുള്ള ഖത്തർ എയർവെയ്‌സിന്റെ നേരിട്ടുള്ള വിമാന സർവീസുകൾ പുനരാരംഭിക്കുന്നു; നിയോമിലേക്ക് കൂടുതൽ സർവീസുകൾ | മുതിർന്ന സിപിഐഎം നേതാവ് സീതാറാം യെച്ചൂരി അന്തരിച്ചു | കുവൈത്തിലെ സ​ഹേ​ല്‍ ആ​പ്പി​ന് സാ​ങ്കേ​തി​ക ത​ക​രാ​ർ | ഖത്തറിൽ കോഫി ഷോപ്പിലേക്ക് കാഷ്യറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | കുവൈത്തിന്റെ 'സഹേൽ' ആപ്ലിക്കേഷനിൽ പുതിയ ഫീച്ചർ: ‘നോ ​ഫി​നാ​ൻ​ഷ്യ​ൽ റ​സ്ട്രി​ക്ഷ​ൻ സ​ർ​ട്ടി​ഫി​ക്ക​റ്റ്‘ നേടാം | കുവൈത്ത് സെന്‍ട്രല്‍ ജയിലില്‍ നി​ന്ന് ലഹരിമരുന്നു​ക​ള​ടങ്ങിയ പേപ്പർ റോളുകള്‍ പിടികൂടി | ഖത്തറിലെ റാസ് അബു അബൂദ് എക്സ്പ്രസ് വേയിൽ ഗതാഗത നിയന്ത്രണം |
ജി.പി.എസ് തകരാറിലായി; സൗദി മരുഭൂമിയിൽ വഴി തെറ്റി ഇന്ത്യക്കാരനും കൂട്ടുകാരനും മരിച്ചു

August 25, 2024

August 25, 2024

ന്യൂസ്‌റൂം ബ്യുറോ

ജിദ്ദ: സൗദി മരുഭൂമിയിൽ വഴിത്തെറ്റി ഇന്ത്യക്കാരനും കൂട്ടുകാരനും മരിച്ചു. ജി.പി.എസ് സിഗ്നൽ തകരാറിലായതിനാലും, വാഹനത്തിൽ ഇന്ധനം തീർന്നതോടെയും മരുഭൂമിയിൽ ഇവർ കുടുങ്ങുകയായിരുന്നു. ഒരു ഇന്ത്യക്കാരനും സുഡാനി പൗരനുമാണ് മരിച്ചത്. സൗദി അറേബ്യയിലെ റുബുഉൽ ഖാലി മരുഭൂമിയിലാണ് സംഭവം. തെലങ്കാന കരിംനഗർ സ്വദേശിയായ മുഹമ്മദ് ഷെഹ്സാദ് ഖാനും(27) കൂട്ടുകാരനുമാണ് മരിച്ചത്.

മൂന്നു വർഷമായി സൗദിയിൽ ടെലി കമ്യൂണിക്കേഷൻ മേഖലയിൽ ജോലി ചെയ്യുകയാണ് ഷെഹ്സാദ്. ഇവരുടെ മൊബൈൽ ഫോണിലെ ചാർജ് തീർന്നതോടെ പുറം ലോകവുമായി ബന്ധപ്പെടാനും സാധിച്ചില്ല. കൊടും ചൂടിൽ ഭക്ഷണമോ വെള്ളമോ ഇല്ലാതെ ഇരുവരും അകപ്പെടുകയായിരുന്നു. കടുത്ത ചൂടിൽ നിർജ്ജലീകരണവും ക്ഷീണവും കാരണമാണ് ഇരുവരും മരിച്ചത്. നാല് ദിവസത്തിന് ശേഷമാണ് രണ്ട് പേരുടെയും മൃതദേഹങ്ങൾ മരുഭൂമിയിൽ വാഹനത്തിന് സമീപം കണ്ടെത്തിയത്.


Latest Related News