January 10, 2024
January 10, 2024
ന്യൂഡൽഹി: ഗസയിൽ ഇസ്രായേൽ ആക്രമണങ്ങളിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ സിവിലിയന്മാർ കൊല്ലപ്പെടുന്നതിനെ ഇന്ത്യ അപലപിച്ചു. സംഘർഷത്തിനുള്ള ഏക സമാധാനമായ പരിഹാരം ചർച്ചയും നയതന്ത്രവുമാണെന്ന് ഐക്യരാഷ്ട്ര സഭയുടെ ജനറൽ അസംബ്ലിയിൽ നടന്ന യോഗത്തിൽ ഇന്ത്യയുടെ പ്രതിനിധി രുചിര കാംബോജ് പറഞ്ഞു.
‘ഇസ്രായേലും ഹമാസും തമ്മിലുള്ള സംഘർഷത്തിൽ ഒരുപാട് സിവിലിയന്മാർക്ക് ജീവൻ നഷ്ടപ്പെട്ടു. പ്രത്യേകിച്ച് സ്ത്രീകളും കുട്ടികളും. മാനുഷികപരമായ വലിയ പ്രതിസന്ധിയാണ് അവർ നേരിടുന്നത്. ഇത് ഒട്ടും അംഗീകരിക്കാൻ കഴിയുന്നതല്ല. സിവിലിയന്മാരുടെ മരണത്തിൽ ഞങ്ങൾ ശക്തമായി അപലപിക്കുന്നു' - രുചിര കാംബോജ് പറഞ്ഞു.
അതേസമയം ഗസയിലെ സാഹചര്യത്തെ സ്വാഭാവികവത്കരിക്കുകയാണ് ഇന്ത്യയെന്ന് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്തു. കൂടുതൽ മാനുഷിക സഹായം എത്തിക്കാൻ തങ്ങൾ ആവശ്യപ്പെട്ടതായും രക്ഷാ സമിതിയിലെ 2720 പ്രമേയം കൂടുതൽ സഹായങ്ങൾ എത്തിക്കുന്നതിന് കാരണമാകുമെന്ന് പ്രതീക്ഷിക്കുന്നതായും കാംബോജ് പറഞ്ഞു.
16.5 ടൺ മരുന്നുകളും മെഡിക്കൽ സാമഗ്രികളുമുൾപ്പെടെ 70 ടൺ സഹായ സാമഗ്രികൾ ഇന്ത്യ കൈമാറിയിട്ടുണ്ടെന്നും യു.എൻ.ആർ.ഡബ്ല്യു.എയിലേക്ക് 2.5 മില്യൺ യു.എസ് ഡോളർ കൈമാറിയിട്ടുണ്ടെന്നും കാംബോജ് അറിയിച്ചു.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CIEQF0ymerI3E7Kl0Fortt
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F