ഇന്ത്യൻ സ്വാതന്ത്ര്യ ദിനം; ഖത്തർ ഐസിസിയിൽ രാവിലെ 6:30 ന് പതാക ഉയർത്തും
August 08, 2024
August 08, 2024
ന്യൂസ്‌റൂം ബ്യുറോ
ദോഹ: 78-ാം സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച്, ഖത്തർ ഇന്ത്യൻ എംബസിയുടെ നേതൃത്വത്തിൽ ആഘോഷ പരിപാടികൾ സംഘടിപ്പിക്കുന്നു. അബൂ ഹമൂറിലെ ഇന്ത്യൻ കൾചറൽ സെന്ററിലാണ് ആഘോഷങ്ങൾ നടക്കുക. ആഗസ്റ്റ് 15 (വ്യാഴായ്ച) രാവിലെ 6.30ന് ഐസിസിയിൽ ദേശീയപതാക ഉയർത്തും. എംബസിയുടെ ഫേസ്ബുക്ക്, യൂട്യൂബ് ചാനലുകൾ വഴി ചടങ്ങുകൾ തത്സമയം സംപ്രേഷണം ചെയ്യും.