Breaking News
ഖത്തറിലെ ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ അഞ്ച് കിലോമിറ്റര്‍ നീളമുള്ള 'സ്ട്രീറ്റ് 33' ഉദ്ഘാടനം ചെയ്തു | ഫുജൈറയിൽ മലയാളി യുവതി കെട്ടിടത്തിൽ നിന്ന് വീണ് മരിച്ചു  | ഖത്തറില്‍ ശക്തമായ കാറ്റിനം കടല്‍ക്ഷോഭത്തിനും സാധ്യത | കുവൈത്തിൽ ട്രാഫിക് ഫൈനുകൾ വർധിപ്പിക്കുന്നു | യുഎഇയിലെ അല്‍ ഇത്തിഹാദ്, അല്‍ വഹ്ദ റോഡുകളിലെ വേഗപരിധി കുറച്ചു | ദോഹയിൽ നിന്നുള്ള യാത്രക്കാർ കോഴിക്കോട്ടെത്തിയത് 22 മണിക്കൂറിന് ശേഷം,യാത്രക്കാർക്ക് തീരാദുരിതം നൽകി എയർഇന്ത്യ എക്സ്പ്രസ്സ്  | കാ​സ​ർ​കോ​ട്​ സ്വ​ദേ​ശി ദുബാ​യി​ൽ നി​ര്യാ​ത​നാ​യി | അമീർ കപ്പ്: ട്രോഫിയിൽ മുത്തമിട്ട് അൽ സദ്ദ് എസ്.സി | വെളിച്ചം ഖുർആൻ സംഗമം ഇന്ന് ഖത്തർ QNCC യിൽ | ഖത്തർ ആസ്ഥാനമായുള്ള ഇന്ത്യൻ ഫാഷൻ ഡിസൈനർക്ക് റഷ്യയിൽ പുരസ്കാരം |
അജ്മീറില്‍ പള്ളിക്കുള്ളില്‍ അതിക്രമിച്ചു കയറിയ അക്രമികള്‍ ഇമാമിനെ തല്ലിക്കൊന്നു 

April 27, 2024

news_malayalam_imam_killed_in_ajmeer_rajasthan

April 27, 2024

ന്യൂസ്റൂം ബ്യുറോ

അജ്മീര്‍: രാജസ്ഥാനിലെ അജ്മീറില്‍ മുഖം മൂടി ധരിച്ചെത്തിയ അക്രമികള്‍ പള്ളിക്കുള്ളില്‍ കയറി ഇമാമിനെ അടിച്ചുകൊന്നു. ഉത്തര്‍പ്രദേശിലെ രാംപൂര്‍ സ്വദേശി മൗലാനാ മാഹിര്‍ ആണ് മരിച്ചത്. 30 വയസായിരുന്നു. ദൗറായ് പ്രദേശത്തെ മൊഹമ്മദി മദീന മസ്ജിദിനുള്ളില്‍ കയറിയാണ് മൂന്ന് അക്രമകാരികള്‍ നരഹത്യ നടത്തിയത്. അക്രമികള്‍ മൗലവിയെ മരിക്കുന്നതുവരെ മര്‍ദ്ദനം തുടരുന്നതായി ദൃക്സാക്ഷികളായ കുട്ടികള്‍ പറഞ്ഞു.

ശനിയാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് ഞെട്ടിക്കുന്ന കൊലപാതകം നടന്നത്. മുഖംമൂടി ധരിച്ചെത്തിയ മൂന്ന് പേര്‍ പള്ളിക്കുള്ളിലേക്ക് ആക്രമിച്ച് കടക്കുകയായിരുന്നു. ഈ സമയം പള്ളി ഇമാമിനെ കൂടാതെ ആറ് കുട്ടികളും പള്ളിയില്‍ കിടന്ന് ഉറങ്ങുകയായിരുന്നു. ഇമാം മൗലാനാ മാഹിറിനെ ആക്രമിക്കുന്നത് കണ്ട് കരയാന്‍ തുടങ്ങിയ കുട്ടികളെ ബഹളം വച്ചാല്‍ കൊന്നുകളയുമെന്ന് അക്രമികള്‍ ഭീഷണിപ്പെടുത്തി. ശേഷം മരിക്കുന്നത് വരെ ഇമാമിനെ മര്‍ദ്ദിക്കുകയായിരുന്നു.

ദൗറായിലെ കാഞ്ചന്‍ നഗര്‍ ഏരിയയിലെ പള്ളിയിലാണ് സംഭവം നടന്നത്. കൊലപാതകത്തിന് ശേഷം മസ്ജിദിന് പിന്നിലൂടെയുള്ള വഴിയിലൂടെയാണ് അക്രമി സംഘം രക്ഷപ്പെട്ടത്. ഇവര്‍ പോയതിന് പിന്നാലെ കുട്ടികള്‍ കരഞ്ഞ് കൊണ്ട് തെരുവിലേക്ക് ഇറങ്ങിയതോടെയാണ് സമീപവാസികള്‍ കാര്യം അറിയുന്നത്. സംഭവം നാട്ടുകാരാണ് പൊലിസില്‍ അറിയിച്ചത്.

സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സംഭവത്തിന്റെ പ്രധാന സാക്ഷികളായ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാനും അവര്‍ക്ക് ആവശ്യമായ എല്ലാ സഹായവും പിന്തുണയും നല്‍കാനും പൊലിസ് പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഉദ്യോഗസ്ഥന്‍ പറഞ്ഞു. മുഖംമൂടി ധരിച്ച മൂന്ന് വ്യക്തികളാണ് ആക്രമണം നടത്തിയതെന്ന് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായി. അക്രമികളെക്കുറിച്ചും കൊലപാതകത്തിന്റെ കാരണത്തെക്കുറിച്ചും കൂടുതല്‍ വിവരങ്ങള്‍ ലഭിക്കാന്‍ പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ചുവരികയാണെന്നും അദ്ദേഹം പറഞ്ഞു.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iq3CVicSDrS1LvIBvvkToc
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News