May 13, 2024
May 13, 2024
ദോഹ: പ്രശസ്ത തമിഴ് നടനും കാസ്റ്റിംഗ് ഡയറക്ടറുമായ ജീവ രവിയെ ഖത്തർ ഇന്ത്യൻ കൾച്ചറൽ സെൻ്റർ (ഐസിസി) ആദരിച്ചു. ഐസിസി ജനറൽ സെക്രട്ടറി മോഹൻ കുമാർ സ്വാഗതം പറഞ്ഞു. ഇന്ത്യൻ സിനിമയ്ക്ക് നൽകിയ സംഭാവനകൾക്ക് ജീവ രവിയെ ഐസിസി പ്രസിഡൻ്റ് എ പി മണികണ്ഠൻ ആദരിച്ചു.
സിനിമയിലെ തൻ്റെ യാത്രയെക്കുറിച്ച് ജീവ രവി പരിപാടിയിൽ സംസാരിച്ചു. തനിക്ക് നൽകിയ സ്നേഹത്തിനും അഭിനന്ദനത്തിനും ഐസിസിക്കും ഇന്ത്യൻ സമൂഹത്തിനും അദ്ദേഹം നന്ദി അറിയിച്ചു. ഐസിസി വൈസ് പ്രസിഡൻ്റ് സുബ്രഹ്മണ്യ ഹെബ്ബഗെലു നന്ദി രേഖപ്പെടുത്തി. പരിപാടിയിൽ ഐസിസി മാനേജിംഗ് കമ്മിറ്റി അംഗങ്ങളും, കമ്മ്യൂണിറ്റി നേതാക്കളും, നിരവധി ഇന്ത്യൻ പ്രവാസികളും പങ്കെടുത്തു.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iq3CVicSDrS1LvIBvvkToc
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F