March 26, 2024
March 26, 2024
ദോഹ : ഒരു വർഷം നീണ്ടു നില്ക്കുന്ന 40-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി, ഇന്ത്യൻ കമ്മ്യൂണിറ്റി ബെനവലൻ്റ് ഫോറം (ഐ.സി. ബി.എഫ്), ഹമദ് മെഡിക്കൽ കോർപ്പറേഷൻ്റെയും, സഫാരി ഗ്രൂപ്പിൻ്റെയും സഹകരണത്തോടെ സംഘടിപ്പിച്ച രക്തദാന ക്യാമ്പ് ശ്രദ്ധേയമായി.അബുഹമൂർ സഫാരി മാളിൽ നടന്ന പരിപാടിയിൽ ഏതാണ്ട് 120 ഓളം പേർ രക്തം ദാനത്തിനായി എത്തിയിരുന്നു.
മാർച്ച് 22 വെള്ളിയാഴ്ച രാത്രി 8:00 ന് ആരംഭിച്ച് 11:30 ന് സമാപിച്ച ക്യാമ്പ് ഇന്ത്യൻ എംബസി ഡെപ്യൂട്ടി ചീഫ് ഓഫ് മിഷൻ സന്ദീപ് കുമാർ ഉദ്ഘാടനം ചെയ്തു.റമദാനിൽ രക്തം ദാനം ചെയ്യുന്നതിൻ്റെ പ്രാധാന്യം എടുത്തുപറഞ്ഞ ഐ.സി. ബി.എഫ് പ്രസിഡൻ്റ് ഷാനവാസ് ബാവ, ഐ.സി. ബി.എഫിൻ്റെ നാല് പതിറ്റാണ്ട് നീണ്ട മാനുഷിക പ്രവർത്തനങ്ങളോടുള്ള പ്രതിബന്ധത ഒരിക്കൽക്കൂടി തെളിയിക്കുന്നതാണ് രക്തദാന ക്യാമ്പ് എന്ന് സൂചിപ്പിച്ചു.അഭിപ്രായപ്പെട്ടു.ഐ.സി.സി പ്രസിഡൻ്റ് എ പി മണികണ്ഠൻ, ഐ.എസ്.സി പ്രസിഡൻ്റ് ഇ പി അബ്ദുൾറഹ്മാൻ, സഫാരി ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ ഷഹീൻ ബക്കർ എന്നിവർ പങ്കെടുത്തു.
ഐ.സി.ബി.എഫ് ജനറൽ സെക്രട്ടറി വർക്കി ബോബൻ,നേതൃത്വം നൽകി.ഐ.സി.ബിഎഫ് സെക്രട്ടറിയും രക്തദാന ക്യാമ്പുകളുടെ ചുമതലക്കാരനുമായ മുഹമ്മദ് കുഞ്ഞി സംസാരിച്ചു.
ഐ.സി.ബി.എഫ് വൈസ് പ്രസിഡൻ്റ് ദീപക് ഷെട്ടി നന്ദി രേഖപ്പെടുത്തി. ഐ.സി.സി ജനറൽ സെക്രട്ടറി മോഹൻകുമാർ, സെക്രട്ടറി എബ്രഹാം ജോസഫ്, ഐ.എസ്.സി സെക്രട്ടറി പ്രദീപ് പിള്ള, തുടങ്ങി മറ്റ് നിരവധി മുതിർന്ന കമ്മ്യൂണിറ്റി നേതാക്കളും സന്നിഹിതരായിന്നു.
ഐ.സി.ബി.എഫ് ട്രഷറർ കുൽദീപ് കൗർ ബഹൽ, മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ സമീർ അഹമ്മദ്, സറീന അഹദ്, ശങ്കർ ഗൗഡ്, അബ്ദുൾ റൗഫ് കൊണ്ടോട്ടി, കുൽവീന്ദർ സിംഗ്, ഉപദേശക സമിതി അംഗങ്ങളായ ടി രാമശെൽവം തുടങ്ങിയവർ ക്യാമ്പിൻ്റെ വിജയകരമായ നടത്തിപ്പിനായി രംഗത്തുണ്ടായിരുന്നു.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/IocT7PQnr4MEYpMCPpqwIn
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F