ദോഹ: ഖത്തറില്‍ വേട്ടയാടല്‍ സീസണ്‍ ആരംഭിച്ചു. രാജ്യത്തെ പ്രാദേശിക വന്യജീവികളെ പരിപാലിക്കുന്നതിനുള്ള നിയന്ത്രണങ്ങളും നിയമങ്ങളും കര്‍ശനമായി പാലിക്കണമെന്ന് പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം (MoECC) അഭ്യര്‍ത്ഥിച്ചു. 2025 ഫെബ്രുവരി 15 വരെയാണ് സീസൺ നീണ്ടുനിൽക്കുക. പരമ്പരാഗത മാർഗങ്ങളിലൂടെ ദേശാടന പക്ഷികളെ വേട്ടയാടുന്നതിനാണ് ഈ സീസണിൽ അനുമതിയുണ്ടാവുക.
ഹൗബാര ബസ്റ്റാർഡ് പക്ഷികളെ ഫാൽക്കണുകൾ ഉപയോഗിച്ച് മാത്രമേ വേട്ടയാടാവൂ. ഇലക്‌ട്രിക് ഉപകരണങ്ങൾ, ഇലക്‌ട്രോണിക് ബേർഡ് കോളർ എന്നിവയുടെ ഉപയോഗം പൂർണ്ണമായും നിരോധിച്ചിരിക്കുന്നു. നിയമം ലംഘിച്ചാൽ അത് പരിസ്ഥിതി ലംഘനമായി കണക്കാക്കും. സംരക്ഷിത പ്രദേശങ്ങളിലും പ്രകൃതി സംരക്ഷണ കേന്ദ്രങ്ങളിലും പൊതു ഉദ്യാനങ്ങളിലും പാർക്കുകളിലും നഗരങ്ങളുടെ അതിരുകളിലും വേട്ടയാടുന്നത് നിരോധിച്ചിട്ടുണ്ട്. വംശനാശഭീഷണി നേരിടുന്നതും സംരക്ഷിതവുമായ പ്രാദേശിക ഇനങ്ങളെ വേട്ടയാടാൻ പാടില്ലെന്നും നിബന്ധനയുണ്ട്.
ചില പക്ഷികളുടെയും വന്യമൃഗങ്ങളുടെയും വേട്ടയാടൽ കാലയളവ് നിയന്ത്രിക്കുന്ന 2023-ലെ മന്ത്രിതല തീരുമാനം നമ്പർ 24 അനുസരിച്ച്, വംശനാശഭീഷണി നേരിടുന്ന മൃഗങ്ങൾ, പക്ഷികൾ, ഉരഗങ്ങൾ എന്നിവയെ വേട്ടയാടുന്നതും സൂക്ഷിക്കുന്നതും രണ്ട് വർഷത്തേക്ക് എല്ലാ മേഖലകളിലും നിരോധിച്ചിട്ടുണ്ട്. കാട്ടുമുയൽ, ഒട്ടകപ്പക്ഷി, ഗസല്ലുകൾ, ഹണി ബാഡ്ജർ, ജെർബോവ, മുള്ളൻപന്നി, ശ്രൈക്ക് പക്ഷികൾ, അഗമ പല്ലി, കറുത്ത ചെവിയുള്ള വീറ്റ് ഇയർ, ലിറ്റിൽ ഗ്രെബ്, റൂഫസ്-ടെയിൽഡ് സ്‌ക്രബ് റോബിൻ (പക്ഷി), സ്പൈനി-ടെയിൽഡ് പല്ലി, മോണിറ്റർ പല്ലി എന്നിവയാണ് ഇതിൽ ഉൾപ്പെടുന്നത്.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/FxcpaKzzbtR4LadT0rnH7K
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F