February 07, 2024
February 07, 2024
ദുബായ്- ചെങ്കടലിൽ ഹൂത്തികൾ ഡ്രോൺ ഉപയോഗിച്ച് വീണ്ടും ആക്രമണം നടത്തി. അമേരിക്കയിൽ നിന്ന് ഇന്ത്യയിലേക്ക് വരുന്ന കപ്പലിന് നേരെയാണ് ആക്രമണമുണ്ടായത്. അമേരിക്കയുടെയും ബ്രിട്ടന്റെയും കപ്പലുകൾ തകർത്തതായി ഹൂത്തികൾ അവകാശപ്പെട്ടിരുന്നു. ഇസ്രായേൽ-ഹമാസ് യുദ്ധത്തിൽ ഫലസ്തീനികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് ഹൂത്തികൾ ആക്രമണം നടത്തുന്നത്.
ഇന്നലെ (ചൊവ്വാഴ്ച) നടന്ന ആദ്യ ആക്രമണം അമേരിക്കൻ കപ്പലായ സ്റ്റാർ നാസിയക്കിന് നേരെയായിരുന്നു. ഈ കപ്പൽ അമേരിക്കയിൽ നിന്ന് ഇന്ത്യയിലേക്ക് വരുന്നതായിരുന്നു. മറ്റൊന്ന് ബ്രിട്ടീഷ് കപ്പലായ മോണിംഗ് ടൈഡിനെ ലക്ഷ്യമിട്ടായിരുന്നുവെന്നും ഹൂതി വക്താവ് യഹ്‌യ ഇന്നലെ രാവിലെ വ്യക്തമാക്കി.
അതേസമയം, ആക്രമണത്തിൽ ആർക്കും പരിക്കില്ലെന്ന് കപ്പൽ അധികൃതർ വ്യക്തമാക്കി. കപ്പലും ജീവനക്കാരും സുരക്ഷിതരാണെന്നും കപ്പൽ യാത്ര തുടരുകയാണെന്നും പ്രസ്താവനയിൽ വ്യക്തമാക്കി.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/KIGk615xlF1ILlMGxpUXqI
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F