Breaking News
ഹമദ് വിമാനത്താവളത്തില്‍ യാത്രക്കാരനില്‍ നിന്ന് ലിറിക്ക ഗുളികകള്‍ പിടിച്ചെടുത്തു | ഖത്തറിൽ 'ഡിസ്നി ഓൺ ഐസ് ' തിരിച്ചുവരുന്നു, പ്രദർശനം നവംബർ 22 മുതൽ | റയൽ മ​ഡ്രിഡ്​-ബാഴ്​​സലോണ ലെജൻഡ്​സ് ക്ലബുകളുടെ മത്സരം നവംബർ 28ന് ഖത്തറിൽ  | സൗദിയിൽ താൽകാലിക തൊഴിൽ വിസ കാലാവധി 6 മാസത്തേക്ക് നീട്ടി | ഷാർജയിൽ ഒന്നിലേറെ കാറുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർക്ക് പരുക്ക്; ഒരാളുടെ നില ഗുരുതരം | ഒമാനിൽ ഹൃദയാഘാതത്തെ തുടർന്ന് തലശ്ശേരി സ്വദേശി മരിച്ചു  | കാനഡയിലെ ടൊറന്റോയിലേക്ക് ഖത്തര്‍ എയര്‍വെയ്‌സ് പുതിയ സര്‍വീസ് ആരംഭിക്കുന്നു  | ഖത്തറിൽ പുതിയ മെട്രോ ലിങ്ക് ബസ് റൂട്ട് ആരംഭിച്ചു  | ഖത്തറിൽ ഷാർഗ് ഇന്റർസെക്ഷനിൽ നാളെ ഗതാഗത നിയന്ത്രണം | മേഖലയിലെ സംഘർഷം അവസാനിപ്പിക്കാൻ ലോകരാജ്യങ്ങൾ തങ്ങളുടെ ഉത്തരവാദിത്തം നിറവേറ്റണമെന്ന് ഖത്തർ അമീർ |
എയർ അറേബ്യയുടെ ഹോം ​ചെ​ക്ക് ഇ​ന്‍ സർവീസ് ആരംഭിച്ചു

September 18, 2024

September 18, 2024

ന്യൂസ്‌റൂം ബ്യുറോ

അബുദാബി: അബുദാബിയിൽ നിന്നുള്ള യാത്രക്കാർക്ക് എയർ അറേബ്യയുടെ ഹോം ​ചെ​ക്ക് ഇ​ന്‍ സർവീസ് ആരംഭിച്ചു. മൊ​റാ​ഫി​ഖു​മാ​യി ചേ​ര്‍ന്നാണ് തീരുമാനം. യാത്രക്കാരുടെ ല​ഗേ​ജ് വീ​ടു​ക​ളി​ല്‍ ചെ​ക്ക് ഇ​ന്‍ ചെ​യ്യു​ന്ന​തി​നും ബോ​ര്‍ഡി​ങ് പാ​സ് കൈ​മാ​റു​ന്ന​തി​നു​മു​ള്ള സൗ​ക​ര്യ​മാ​ണ് പുതിയ സേ​വ​ന​ത്തി​ലൂ​ടെ ആ​രം​ഭി​ച്ചി​രി​ക്കു​ന്ന​ത്. ഇ​തി​ലൂ​ടെ യാത്രക്കാർക്ക് ​വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ല്‍ എ​ത്തി​യ ശേ​ഷ​മു​ള്ള കാ​ത്തു​നി​ല്‍പ് ഒ​ഴി​വാ​ക്കാ​ന്‍ സാ​ധി​ക്കും.

യാ​ത്രി​ക​ര്‍ക്ക് മൂ​ല്യ​മേ​റി​യ സേ​വ​നം ന​ല്‍കു​ന്ന​തി​നു​ള്ള ശ്ര​മ​ങ്ങ​ള്‍ തു​ട​രു​മെ​ന്ന് എ​യ​ര്‍ അ​റേ​ബ്യ ഗ്രൂ​പ് സി.​ഇ.​ഒ ആ​ദി​ല്‍ അ​ല്‍ അ​ലി പ​റ​ഞ്ഞു. മൊ​റോ​ഫി​ഖ് ആ​പ് മു​ഖേ​ന​യോ അ​ല്ലെ​ങ്കി​ല്‍ എ​യ​ര്‍ അ​റേ​ബ്യ​യു​ടെ വെ​ബ്‌​സൈ​റ്റ് മു​ഖേ​ന​യോ ക​സ്റ്റ​മ​ര്‍ സ​ര്‍വി​സ് മു​ഖേ​ന​യോ ആ​ണ് ഹോം ​ചെ​ക്ക് ഇ​ന്‍ സ​ര്‍വി​സി​നാ​യി ബു​ക്ക്​ ചെ​യ്യേ​ണ്ട​ത്. ബു​ക്ക് ചെ​യ്യു​ന്ന യാ​ത്രി​ക​രു​ടെ വീ​ട്ടി​ല്‍ മൊ​റാ​ഫി​ഖ് പ്ര​തി​നി​ധി എ​ത്തു​ക​യും ല​ഗേ​ജ് ശേ​ഖ​രി​ക്കു​ക​യും ബോ​ര്‍ഡി​ങ് പാ​സ് കൈ​മാ​റു​ക​യും ചെ​യ്യും.


Latest Related News