January 31, 2024
January 31, 2024
വാരണാസി: ഗ്യാന്‍വ്യാപി പള്ളിയില്‍ പൂജ നടത്താന്‍ ഹിന്ദുക്കള്‍ക്ക് അനുമതി. പള്ളിയിലെ സീല്‍ ചെയ്ത നിലവറയ്ക്കുള്ളില്‍ ആരാധന നടത്താന്‍ ഹിന്ദുക്കള്‍ക്ക് അനുമതി നല്‍കി വാരാണാസി ജില്ലാ കോടതി ഉത്തരവിട്ടു. ഹിന്ദുവിഭാഗം നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ ഉത്തരവ്. മസ്ജിദിന് താഴെ മുദ്രവെച്ച പത്ത് നിലവറകളുടെ മുന്നില്‍ പൂജ നടത്താനാണ് കോടതിയുടെ ഉത്തരവ്.
പൂജയ്ക്കുള്ള ക്രമീകരണങ്ങള്‍ ഏഴുദിവസത്തിനുള്ളില്‍ ഒരുക്കണമെന്ന് റിസീവര്‍ക്ക് ജില്ലാ കോടതി നിര്‍ദേശവും നല്‍കി. ശ്രീ കാശിവിശ്വാനാഥ ക്ഷേത്ര ട്രസ്റ്റ് നിര്‍ദേശിക്കുന്ന പൂജാരിക്കാണ് പൂജ നടത്താന്‍ അനുമതി. പള്ളിയിലേക്കുള്ള പ്രവേശനം തടയുന്നതിന് സ്ഥാപിച്ച ബാരിക്കേഡുകള്‍ നീക്കം ചെയ്യണമെന്നും സുരക്ഷയ്ക്കായി ഇരുമ്പുവേലികള്‍ സ്ഥാപിക്കണമെന്നും കോടതി നിര്‍ദേശിച്ചു.
മസ്ജിദിനു താഴെ തെക്കുഭാഗത്തുള്ള നിലവറയില്‍ ഹൈന്ദവ വിഗ്രഹങ്ങളുണ്ടെന്നും ഇവിടെ പൂജ നടത്താന്‍ അനുമതി വേണമെന്നും ആവശ്യപ്പെട്ട് നേരത്തെ വിവിധ ഹൈന്ദവ സംഘടനകള്‍ കോടതിയെ സമീപിച്ചിരുന്നു. പിന്നീട് നടന്ന സര്‍വേയില്‍ മസ്ജിദ് നിലനില്‍ക്കുന്ന സ്ഥലത്ത് നേരത്തെ ഹിന്ദു ക്ഷേത്രമുണ്ടായിരുന്നെന്ന് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ കണ്ടെത്തിയിരുന്നു. 2002ല്‍ സുപ്രീംകോടതി സീല്‍ ചെയ്തിരുന്ന പള്ളിയിലെ നിലവറ സര്‍വേ നടത്തിയ ശേഷമാണ് തുറന്നത്.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/KIGk615xlF1ILlMGxpUXqI
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F