Breaking News
ഗ്രാൻഡ് മാസ്റ്റർ ജി എസ് പ്രദീപിന് സംസ്‌കൃതി ഖത്തർ സ്വീകരണം നൽകി | ഖത്തറിൽ ശനിയാഴ്ച ദൈർഘ്യംകൂടിയ പകൽ,ചൂട് കനക്കും | ഇറാൻ അവസരം കാത്തിരിക്കുകയാണ്,ഇസ്രായേലിന്റെ അയേൺ ഡോം മിസൈലുകൾ ഒരാഴ്ചയ്ക്കകം തീരുമെന്ന് യു.എസ് മാധ്യമങ്ങൾ | ഈ ഒൻപത് രാജ്യങ്ങളുടെ കയ്യിലും ആണവായുധങ്ങളുണ്ട്,ഇറാനെ മാത്രം ലക്ഷ്യമാക്കുന്നതിന് പിന്നിലെ അജണ്ട ഇതാണ് | ഖത്തറിൽ നിന്നുള്ള എയർ ഇന്ത്യ വിമാനങ്ങൾ അനിശ്ചിതമായി വൈകുന്നു | അറ്റകൈക്ക് ഹോർമുസ് കടലിടുക്ക് ഇറാൻ യുദ്ധതന്ത്രമാക്കിയാൽ എല്ലാവർക്കും പണി കിട്ടും,ആശങ്കയോടെ ആഗോളവിപണി | ടാറ്റ പിടിച്ച പുലിവാല്,ആവശ്യത്തിന് വിമാനങ്ങളില്ലാത്തതും സാങ്കേതിക തകരാറും എയർ ഇന്ത്യക്ക് വഴിമുടക്കുന്നു | ആണവ ഭീഷണി,ഖ​ത്ത​ർ വി​ദേ​ശ​കാ​ര്യ സ​ഹ​മ​ന്ത്രി അ​ന്താ​രാ​ഷ്ട്ര ആ​ണ​വോ​ർ​ജ ഏ​ജ​ൻ​സി ഡ​യ​റ​ക്ട​ർ ജ​ന​റ​ലുമായി ചർച്ച നടത്തി | ട്രംപിന്റെ ഭീഷണിക്ക് മുന്നിൽ മുട്ടുമടക്കില്ലെന്ന് ഇറാൻ,സമുദ്ര സുരക്ഷ ഉറപ്പാക്കണമെന്ന് ജിസിസി | ഇറാനിലെ ആണവ കേന്ദ്രങ്ങളെ ലക്ഷ്യം വയ്ക്കുന്നത് വലിയ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് ഖത്തറിന്റെ മുന്നറിയിപ്പ് |
കേന്ദ്ര സർക്കാരിനെ പ്രതിനിധീകരിച്ച് ദോഹയിലെത്തിയ ഉന്നതതല പ്രതിനിധികൾക്ക് ഐസിസി-യിൽ സ്വീകരണം നൽകി

October 30, 2024

news_malayalam_icc_updates

October 30, 2024

ന്യൂസ്‌റൂം ബ്യുറോ

ദോഹ: കേന്ദ്ര സർക്കാരിനെ പ്രതിനിധീകരിച്ച് ഖത്തറിൽ എത്തിയ  ഇന്ത്യൻ കൾച്ചറൽ സെൻ്റർ (ഐസിസി) സന്ദർശിച്ചു. CPV ആൻഡ് OIA സെക്രട്ടറി അരുൺ കുമാർ ചാറ്റർജി, ജോയിൻ്റ് സെക്രട്ടറി (ഗൾഫ്) അസീം മഹാജൻ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. ഖത്തറിലെ ഇന്ത്യൻ അംബാസഡർ വിപുൽ, ഇന്ത്യൻ എംബസി ഫസ്റ്റ് സെക്രട്ടറി ഡോ. വൈഭവ് തണ്ടാലെ, മറ്റ് എംബസി ഉദ്യോഗസ്ഥർ എന്നിവസർക്കൊപ്പമായിരുന്നു സന്ദർശനം.

ഐസിസിയുടെ വൈസ് പ്രസിഡൻ്റ് സുബ്രഹ്മണ്യ ഹെബ്ബഗെലു വിശിഷ്ടാതിഥികളെ സ്വാഗതം ചെയ്തു. ഐസിസി നൽകുന്ന കോൺസുലാർ സേവനങ്ങൾ ഉൾപ്പെടെ ഐസിസിയുടെ പ്രവർത്തനത്തെ കുറിച്ച് അദ്ദേഹം വിവരിച്ചു. ഐസിസിയുടെ വിവിധ പ്രവർത്തനങ്ങൾ ഐസിസി ജനറൽ സെക്രട്ടറി മോഹൻ കുമാർ വിശദീകരിച്ചു.ഐസിസി സംഘാടക സമിതി ചെയർമാൻ പി.എൻ. ബാബുരാജൻ, ഐസിസി മാനേജിങ് കമ്മിറ്റി അംഗങ്ങൾ എന്നിവരും സ്വീകരണ ചടങ്ങിൽ പങ്കെടുത്തു.


Latest Related News