Breaking News
ഹിന്ദുവാണോ മുസ്ലിമാണോ എന്ന് ചോദിച്ചുള്ള ആക്രമണം വിഭാഗീയത ഉണ്ടാക്കാൻ ലക്ഷ്യമാക്കിയെന്ന് മേജർ രവി | പഹൽഗാം ഭീകരാക്രമണം,മൂന്നുപേരുടെ രേഖാചിത്രങ്ങൾ പുറത്തുവിട്ടു | ഖത്തറിലെ പ്രമുഖ കമ്പനിയുടെ ഭക്ഷ്യോൽപന്ന വിതരണ വിഭാഗത്തിലേക്ക് ജീവനക്കാരെ ആവശ്യമുണ്ട് | ഡൊണാൾഡ് ട്രംപിന്റെ ഗൾഫ് സന്ദർശനം മെയ് 13-ന്,ഖത്തറും സൗദിയും യു.എ.ഇയും സന്ദർശിക്കും | സൗദി സന്ദർശനം പൂർത്തിയായില്ല,പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ത്യയിൽ തിരിച്ചെത്തി | ഇന്‍കാസ് തിരുവനന്തപുരം ദോഹയിൽ ചെസ്സ് ടൂര്‍ണ്ണമെന്‍റ് സംഘടിപ്പിച്ചു | സൗദിയിലെ അൽഖോബാറിൽ മൂവാറ്റുപുഴ സ്വദേശിയെ മരിച്ച നിലയിൽ കണ്ടെത്തി | മയക്കുമരുന്നിനെതിരെ വിട്ടുവീഴ്ചയില്ല,കുവൈത്തിൽ വിവാഹിതരാവുന്നവർക്കും ഡ്രൈവിങ് ലൈസൻസ് അപേക്ഷകർക്കും രക്തപരിശോധന നിർബന്ധമാക്കും | രാജ്യത്തെ നടുക്കിയ ഭീകരാക്രമണം.ജമ്മുകശ്മീരിൽ വിനോദ സഞ്ചാരികൾക്ക് നേരെയുണ്ടായ ഭീകരാക്രമണത്തിൽ നിരവധി മരണം | ബഹ്റൈനിൽ താമസ കെട്ടിടത്തിന് തീപിടിത്തം; രണ്ട് പേർക്ക് ദാരുണാന്ത്യം. |
ആക്രമണം അവസാനിപ്പിച്ചാൽ മാത്രം ചർച്ച,ഹമാസ് മേധാവി യഹ്‌യ അൽ-സിൻവാർ അറബ് മധ്യസ്ഥർക്ക് സന്ദേശം അയച്ചതായി റിപ്പോർട്ട്

August 14, 2024

August 14, 2024

ന്യൂസ്‌റൂം ബ്യുറോ

ടെഹ്‌റാൻ: ഗസയിൽ വെടിനിർത്തൽ കരാർ നടപ്പാക്കാനുള്ള അവസാന ശ്രമത്തിന്റെ ഭാഗമായി ഹമാസിന്റെ രാഷ്ട്രീയ ഓഫീസ് മേധാവി യഹ്‌യ അൽ-സിൻവാർ അറബ് മധ്യസ്ഥർക്ക് ചർച്ചകൾ സംബന്ധിച്ച് സന്ദേശം അയച്ചതായി റിപ്പോർട്ട്. അമേരിക്കൻ ഉറവിടങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. മധ്യസ്ഥ ചർച്ചകൾ ഇസ്രയേൽ ഭരണകൂടം ഗൗരവമായി എടുക്കുകയും ഗസയിലെ വെടിനിർത്തൽ ചർച്ചകളിൽ ഹമാസ് പങ്കെടുക്കുകയും വേണമെങ്കിൽ ആദ്യം ഗസയ്‌ക്കെതിരായ സൈനിക ആക്രമണം അവസാനിപ്പിക്കണമെന്ന് ഇസ്മയിൽ ഹനിയ്യയ്ക്ക് ശേഷം ചുമതലയേറ്റ  അൽ സിൻവാർ സന്ദേശത്തിൽ വ്യക്തമാക്കിയതായാണ് റിപ്പോർട്ട്.

അൽ-സിൻവാറിന്റെ സന്ദേശം അറബ് മധ്യസ്ഥർക്ക് കൈമാറിയിട്ടുണ്ടെന്നും എന്നാൽ സയണിസ്റ്റ് ഭരണകൂടം ഈ അഭ്യർത്ഥനയോട് അനുകൂലമായി പ്രതികരിക്കാൻ സാധ്യതയില്ലെന്നും വാൾസ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്തു. വെടിനിർത്തൽ ചർച്ചകൾക്കും തടവുകാരെ കൈമാറുന്നതിനുമായി ഫലസ്തീൻ പ്രതിരോധ പ്രസ്ഥാനമായ "ഹമാസ്" ഖത്തറിലേക്ക് പ്രതിനിധി സംഘത്തെ അയക്കില്ലെന്ന് സയണിസ്റ്റ് മാധ്യമങ്ങൾ ഇന്നലെ റിപ്പോർട്ട് ചെയ്തിരുന്നു. സയണിസ്റ്റ് ഭരണകൂടവുമായി ചർച്ച നടത്താൻ ദോഹയിലേക്ക് ഇനിയും തങ്ങളുടെ പ്രതിനിധികളെ  അയയ്ക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന് ഹമാസ് അറിയിച്ചതായും ചില അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.


Latest Related News