Breaking News
ഗ്രാൻഡ് മാസ്റ്റർ ജി എസ് പ്രദീപിന് സംസ്‌കൃതി ഖത്തർ സ്വീകരണം നൽകി | ഖത്തറിൽ ശനിയാഴ്ച ദൈർഘ്യംകൂടിയ പകൽ,ചൂട് കനക്കും | ഇറാൻ അവസരം കാത്തിരിക്കുകയാണ്,ഇസ്രായേലിന്റെ അയേൺ ഡോം മിസൈലുകൾ ഒരാഴ്ചയ്ക്കകം തീരുമെന്ന് യു.എസ് മാധ്യമങ്ങൾ | ഈ ഒൻപത് രാജ്യങ്ങളുടെ കയ്യിലും ആണവായുധങ്ങളുണ്ട്,ഇറാനെ മാത്രം ലക്ഷ്യമാക്കുന്നതിന് പിന്നിലെ അജണ്ട ഇതാണ് | ഖത്തറിൽ നിന്നുള്ള എയർ ഇന്ത്യ വിമാനങ്ങൾ അനിശ്ചിതമായി വൈകുന്നു | അറ്റകൈക്ക് ഹോർമുസ് കടലിടുക്ക് ഇറാൻ യുദ്ധതന്ത്രമാക്കിയാൽ എല്ലാവർക്കും പണി കിട്ടും,ആശങ്കയോടെ ആഗോളവിപണി | ടാറ്റ പിടിച്ച പുലിവാല്,ആവശ്യത്തിന് വിമാനങ്ങളില്ലാത്തതും സാങ്കേതിക തകരാറും എയർ ഇന്ത്യക്ക് വഴിമുടക്കുന്നു | ആണവ ഭീഷണി,ഖ​ത്ത​ർ വി​ദേ​ശ​കാ​ര്യ സ​ഹ​മ​ന്ത്രി അ​ന്താ​രാ​ഷ്ട്ര ആ​ണ​വോ​ർ​ജ ഏ​ജ​ൻ​സി ഡ​യ​റ​ക്ട​ർ ജ​ന​റ​ലുമായി ചർച്ച നടത്തി | ട്രംപിന്റെ ഭീഷണിക്ക് മുന്നിൽ മുട്ടുമടക്കില്ലെന്ന് ഇറാൻ,സമുദ്ര സുരക്ഷ ഉറപ്പാക്കണമെന്ന് ജിസിസി | ഇറാനിലെ ആണവ കേന്ദ്രങ്ങളെ ലക്ഷ്യം വയ്ക്കുന്നത് വലിയ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് ഖത്തറിന്റെ മുന്നറിയിപ്പ് |
യു.എ.ഇയിൽ അടുത്ത വർഷത്തേക്കുള്ള ഹജ്ജ് രജിസ്‌ട്രേഷൻ ഇന്ന് ആരംഭിക്കും

September 19, 2024

September 19, 2024

ന്യൂസ്‌റൂം ബ്യുറോ

അബുദാബി :യുഎഇയിൽ 2025 ലെ ഹജ് റജിസ്ട്രേഷൻ ഇന്ന് (സെപ്തംബർ 19) ആരംഭിക്കും. യുഎഇയിൽ നിന്ന് ഹജ് നിർവഹിക്കാൻ ആഗ്രഹിക്കുന്ന യുഎഇ പൗരന്മാർക്ക് ഈ മാസം 30 വരെ തീർഥാടനത്തിനായി റജിസ്റ്റർ ചെയ്യാമെന്ന് അധികൃതർ  അറിയിച്ചു. സ്മാർട്ട് ആപ് വഴിയോ ജനറൽ അതോറിറ്റി ഓഫ് ഇസ്ലാമിക് അഫയേഴ്സ്, എൻഡോവ്മെന്‍റ്സ് ആൻഡ് സകാത്ത് (ഔഖാഫ് യുഎഇ) വെബ്സൈറ്റിലോ റജിസ്ട്രേഷൻ പൂർത്തിയാക്കാം.

ഔഖാഫിൽ രജിസ്റ്റർ ചെയ്യാൻ 12 വയസ്സ് പിന്നിട്ട യുഎഇ സ്വദേശികളായിരിക്കണമെന്ന് നിബന്ധനയുണ്ട്. കുറഞ്ഞത്  അഞ്ച് സീസണുകളിൽ ഹജ് ചെയ്തിട്ടില്ലെന്ന് ഉറപ്പാക്കണം. ആദ്യമായി തീർഥാടനത്തിന് പോകുന്ന ഭിന്നശേഷിക്കാർ, ഭേദമാകാത്ത രോഗങ്ങളുള്ളവർ, പ്രായമായവർ, അവരുടെ ബന്ധുക്കൾ, കൂട്ടുകാർ എന്നിവർക്ക് മുൻഗണന നൽകും.

അടുത്ത വർഷത്തെ ഹജിനായി യുഎഇയിൽ 6,228 തീർഥാടകർക്കുള്ള സ്ലോട്ടുകൾ ഉണ്ടായിരിക്കും. ഇത് സൗദിയിലെ ഹജ് കാര്യ അധികാരികൾ അനുവദിച്ച ക്വാട്ടയാണ്.  തീർഥാടകർക്ക് മെഡിക്കൽ, നിയമ, ലോജിസ്റ്റിക് സേവനങ്ങളും ഉൾപ്പെടെ ആവശ്യമായ എല്ലാ സൗകര്യങ്ങളും ലഭ്യമാക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ സൗദി അധികൃതരുമായി സഹകരിച്ച് ഔഖാഫ് യുഎഇ ഹജ് പെർമിറ്റുകളും 'നുസുക്' കാർഡുകളും നൽകും.  നിർദ്ദിഷ്‌ട മാനദണ്ഡങ്ങളോടുള്ള പ്രതിബദ്ധത ഉറപ്പുവരുത്തുന്നതിനായി അതോറിറ്റി ഹജ് ക്യാംപെയ്നുകളുടെയും അവരുമായി ബന്ധപ്പെട്ട എല്ലാ ടീമുകളുടെയും പതിവ് വിലയിരുത്തലുകൾ നടത്തും.

സീസണിൽ തീർഥാടകർക്കായി പ്രത്യേക ഹോട്ട്‌ലൈനുകൾ സജ്ജീകരിക്കും. ഈ വർഷം ഏകദേശം 18 ലക്ഷം തീർഥാടകർ ഹജ് നിർവഹിച്ചതായാണ് റിപോർട്ട്. 16 ലക്ഷം പേർ സൗദിക്ക് പുറത്ത് നിന്ന് വന്നവരാണ്.

സാധാരണഗതിയിൽ യുഎഇ ഹജ് പെർമിറ്റ് നൽകുന്നത് എമിറാത്തികൾക്ക് മാത്രമാണ്.  പ്രവാസികൾ സ്വന്തം രാജ്യങ്ങളുടെ ക്വാട്ട പ്രയോജനപ്പെടുത്തുകയും അവിടുത്തെ നടപടിക്രമങ്ങൾ പാലിക്കുകയും വേണം. സാധാരണയായി ലൈസൻസുള്ള ടൂർ ഓപറേറ്റർമാർ വഴിയാണ് തീർഥാടനത്തിന് പോകുന്നത്. അതിന്‍റെ പട്ടിക ജനറൽ അതോറിറ്റി ഓഫ് ഇസ്ലാമിക് അഫയേഴ്‌സ് ആൻഡ് എൻഡോവ്‌മെന്‍റ‌ിന്‍റെ വെബ്‌സൈറ്റിൽ ലഭ്യമാണ്.


Latest Related News