Breaking News
പാലക്കാട് വല്ലപ്പുഴ സ്വദേശി ജിദ്ദയിൽ നിര്യാതനായി | മക്കളെ കാണാനെത്തിയ കാസർകോട് സ്വദേശിനി ദുബായിൽ അന്തരിച്ചു | ഖത്തർ അമീർ പ്രധാനമന്ത്രി മോദിയുമായി ഔദ്യോഗിക കൂടിക്കാഴ്ച നടത്തി,നിരവധി കരാറുകളിൽ ഒപ്പുവെച്ചു | അഹ്‌ലൻ റമദാൻ പ്രഭാഷണം ഫെബ്രുവരി 21 വെള്ളിയാഴ്ച ദോഹയിൽ | ഹൃദയാഘാതം,കണ്ണൂർ പെരിങ്ങോം സ്വദേശി കുവൈത്തിൽ അന്തരിച്ചു | ബിസിനസ് സംരംഭങ്ങൾ തുടങ്ങാനുള്ള ഫീസ് നിരക്കിൽ 90 ഇളവുമായി ഖത്തർ ഫിനാൻഷ്യൽ സെന്റർ | ഇന്ത്യയുമായി നിക്ഷേപ മേഖലയിൽ കൂടുതൽ സഹകരണം,ഉഭയകക്ഷി ചർച്ചകൾ വേഗത്തിലാക്കാൻ തയാറാണെന്ന് ഖത്തർ വാണിജ്യ വ്യവസായ മന്ത്രി | ദോഹയിൽ നടന്ന ആദ്യ ഐസ് പവർ ഫുട്ബോൾ ടൂർണമെൻ്റിൽ ടീം ഫാർമകെയർ എഫ്‌സി ജേതാക്കൾ | ഇന്ത്യയും ഖത്തറും പരസ്പര പൂരകങ്ങൾ,ജനങ്ങളുടെ ഉന്നതിക്കായി ഒരുമിച്ച് പ്രവർത്തിക്കാമെന്ന് കേന്ദ്രമന്ത്രി പിയൂഷ് ഗോയൽ | ഖത്തർ അമീറിന്റെ ഇന്ത്യാ സന്ദർശനം തുടരുന്നു,സ്വീകരിക്കാൻ പ്രോട്ടോക്കോൾ മറികടന്ന് പ്രധാനമന്ത്രി വിമാനത്താവളത്തിൽ എത്തി |
ബാഗേജ് നയത്തിൽ മാറ്റം വരുത്തി ഗൾഫ് എയർ; പുതിയ നിയമം നാളെ മുതൽ പ്രാബല്യത്തിൽ, കേരളത്തിലേക്കുളള സർവീസ് കുറച്ചു

October 26, 2024

news_malayalam_gulf_air_updates

October 26, 2024

ന്യൂസ്‌റൂം ബ്യുറോ

മനാമ: ബഹ്‌റൈന്റെ ഔദ്യോഗിക വിമാനക്കമ്പനിയായ ഗൾഫ് എയർ യാത്രക്കാർക്ക് കൊണ്ടുപോകാവുന്ന ലഗേജിന്റെ അളവിൽ മാറ്റം വരുത്തി. ഇക്കണോമി ക്ലാസിൽ നിലവിൽ 23 കിലോ വീതം വരുന്ന രണ്ട്  ബാഗേജായി 46 കിലോവരെയാണ് അനുവദിക്കുന്നത്. കൂടാതെ, ആറ് കിലോ കാബിൻ ബാഗേജും അനുവദിക്കുന്നുണ്ട്. ഇതിനെ ടിക്കറ്റ് നിരക്കിന്റെ അടിസ്ഥാനത്തിൽ 35 കിലോ മുതൽ 25 കിലോവരെയായി കുറച്ചു. പുതുക്കിയ ബാഗേജ് നയം നാളെ (ഒക്ടോബർ 27) മുതൽ പ്രാബല്യത്തിൽ വരുമെന്ന് ഗൾഫ് എയർ സൈറ്റിൽ അറിയിച്ചു. ഒക്‌ടോബർ 27നോ അതിനുമുൻപോ ബുക്ക് ചെയ്ത ടിക്കറ്റുകൾക്ക് പഴയ ബാഗേജ് അലവൻസ് ലഭിക്കും.

ഇക്കണോമി ക്ലാസിൽ മൂന്ന് വിഭാഗങ്ങളായാണ് ബാഗേജ് അനുവദിച്ചത്. ഇക്കോണമി ലൈറ്റിൽ 25 കിലോ, സ്മാർട്ടിൽ 30 കിലോഗ്രാം ഇക്കോണമി ഫ്‌ളെക്‌സ് 35 കിലോ എന്നിങ്ങനെയാണ് അനുവദിച്ച പരിധി. ബിസിനസ് ക്ലാസിൽ ബിസിനസ് സ്മാർട്ടിൽ 40 കിലോ, ബിസിനസ് ഫ്‌ളെക്‌സിൽ 50 കിലോ ബാഗേജുമാണ് അനുവദിക്കുകയെന്നും ട്രാവൽസുകൾക്ക് നൽകിയ സർക്കുലറിൽ അറിയിച്ചു.
അനുവദിച്ച തൂക്ക പരിധിയിൽ പരമാവധി 5 ബാഗുകൾ യാത്രക്കാർക്ക് കൊണ്ട് പോകാം. ഓരോ ബാഗുകളും മൊത്തം അളവിൽ 158 സെന്റിമീറ്ററിൽ കവിയാൻ പാടില്ല. കുട്ടികൾക്ക് 10 കിലോയും സ്‌ട്രോളറും കാർ സീറ്റും അനുവദിച്ചിട്ടുണ്ട്. 50 ഇഞ്ച് വരെ ടിവികൾ ശരിയായി പായ്ക്ക് ചെയ്താൽ സ്വീകരിക്കും. വലിയ ടിവികൾ ചരക്കായി അയക്കും. ഒരു ലഗേജും 32 കിലോയിൽ കൂടാൻ പാടില്ല.അമിത ഭാരമുള്ള ബാഗേജിന് അധിക ഫീസ് ഈടാക്കുമെന്നും അറിയിപ്പിൽ പറയുന്നുണ്ട്. ഗൾഫ് എയറിന്റെ എല്ലാ സർവീസുകളിലും ഇത് ബാധകമായിരിക്കും.

അതേസമയം, കേരളത്തിലേക്കുള്ള പ്രതിദിന വിമാന സർവീസിലും ഗൾഫ് എയർ മാറ്റം വരുത്തി. നവംബർ മുതൽ ആഴ്ചയിൽ നാലുദിവസം മാത്രമായിരിക്കും സർവീസ്. ബഹ്‌റൈനിൽനിന്ന് കൊച്ചിയിലേക്കും തിരിച്ചും ഞായർ, തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിലായിരിക്കും സർവീസ് ഉണ്ടാകുക. കോഴിക്കോട്ടേക്കുള്ള സർവീസ് ഞായർ, ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിലായിരിക്കുമെന്നും ബന്ധപ്പെട്ടവർ അറിയിച്ചു.


Latest Related News