August 28, 2024
August 28, 2024
ദോഹ: ഗസ വെടിനിർത്തൽ കരാറിനും, തടവുകാരെ മോചിപ്പിക്കുന്നതിനുമുള്ള മധ്യസ്ഥ ചർച്ചകൾ ഇന്ന് (ബുധനാഴ്ച) ദോഹയിൽ പുനരാരംഭിക്കുമെന്ന് റിപ്പോർട്ട്. അസോസിയേറ്റഡ് പ്രസ്സാണ് (എപി) ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. "വർക്കിംഗ്-ഗ്രൂപ്പ് തലത്തിലാണ്" ചർച്ചകൾ നടക്കുന്നതെന്നും ഇസ്രായേൽ പ്രതിനിധി സംഘം ചർച്ചയിൽ പങ്കെടുക്കുമെന്നുമാണ് വിവരം.
യു.എസ് പ്രസിഡന്റ് ജോ ബൈഡന്റെ ഉപദേഷ്ടാവ് ബ്രെറ്റ് മക്ഗുർക്കും ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൾറഹ്മാൻ അൽതാനിയും ഇന്നലെ (ചൊവ്വാഴ്ച) ദോഹയിൽ കൂടിക്കാഴ്ച നടത്തിയതായും ഒരു യുഎസ് ഉദ്യോഗസ്ഥൻ എപിയോട് പറഞ്ഞു. ഇത് സംബന്ധിച്ച് ഖത്തർ ഇതുവരെ പ്രതികരിച്ചിട്ടില്ല.
അതേസമയം, മധ്യസ്ഥ കരാറിലെത്താൻ മധ്യസ്ഥരായ ഖത്തറും ഈജിപ്തും യുഎസും നടത്തിയ മറ്റൊരു നീക്കത്തിൽ, ഈ ആഴ്ച ആദ്യം ഈജിപ്തിലെ കെയ്‌റോയിൽ ഒരു റൗണ്ട് ചർച്ചകൾ നടന്നിരുന്നു. സൈന്യത്തെ പൂർണമായി പിൻവലിക്കാൻ വിസമ്മതിച്ചപ്പോൾ ഗസ മുനമ്പിൽ യുദ്ധം തുടരണമെന്ന ഇസ്രായേൽ നിർബന്ധം നിലനിർത്തിയതോടെ ചർച്ചകൾ ഒരു വഴിത്തിരിവില്ലാതെ അവസാനിച്ചു.
ഗസ-ഇസ്രായേൽ യുദ്ധം നിലവിൽ 11-ാം മാസത്തിലേക്ക് കടക്കുകയാണ്. ഇതോടെ, കുറഞ്ഞത് 40,534 പേർ കൊല്ലപ്പെടുകയും, 2.1 ദശലക്ഷം ജനസംഖ്യയിൽ 1.9 ദശലക്ഷം ആളുകൾ കുടിടുയൊഴിപ്പിക്കപ്പെട്ടതായാണ് റിപ്പോർട്ട്.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/FxcpaKzzbtR4LadT0rnH7K
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F