June 30, 2024
June 30, 2024
അബുദാബി: യുഎഇയില്‍ ഇന്ധനവില കുറച്ചു. ഇന്ധനവില നിര്‍ണയ സമിതിയാണ് ജൂലൈ മാസത്തേക്കുള്ള പുതിയ പെട്രോള്‍, ഡീസല്‍ വില പ്രഖ്യാപിച്ചത്. അന്താരാഷ്ട്ര ക്രൂഡ് ഓയിൽ വിലയെ അടിസ്ഥാനമാക്കിയാണ് സമിതി ആഭ്യന്തര വിപണിയിലെ ഇന്ധനിരക്ക് നിശ്ചയിക്കുന്നത്. നാളെ (ജൂലൈ 1) മുതല്‍ പുതിയ നിരക്കുകള്‍ പ്രാബല്യത്തില്‍ വന്നു.
സൂപ്പര്‍ 98 പെട്രോള്‍ ലിറ്ററിന് 2.99 ദിര്‍ഹമാണ് പുതിയ വില. ജൂൺ മാസത്തിൽ ഇത് 3.14 ദിര്‍ഹം ആയിരുന്നു. കൂടാതെ, സ്‌പെഷ്യല്‍ 95 പെട്രോള്‍ ലിറ്ററിന് 2.88 ദിര്‍ഹമാണ് പുതിയ നിരക്ക്. കഴിഞ്ഞ മാസം 3.02 ദിര്‍ഹമായിരുന്നു.
ഇ പ്ലസ് 91 പെട്രോളിന് 2.80 ദിര്‍ഹമാണ് വില.2.95 ദിര്‍ഹമായിരുന്നു ജൂണിൽ. ഡീസലിന് 2.89 ദിര്‍ഹമാണ് പുതിയ നിരക്ക്. 2.88 ദിര്‍ഹമായിരുന്നു പഴയ വില.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/GTzSb7qlzutArCPMdri119
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F