യുഎഇയില്‍ ഇന്ധനവില കുറച്ചു
August 31, 2024
August 31, 2024
ന്യൂസ്‌റൂം ബ്യുറോ
അബുദാബി: യുഎഇയില്‍ ഇന്ധനവില കുറച്ചു. ഇന്ധനവില നിര്‍ണയ സമിതിയാണ് സെപ്റ്റംബർ മാസത്തേക്കുള്ള പുതിയ പെട്രോള്‍, ഡീസല്‍ വില പ്രഖ്യാപിച്ചത്. അന്താരാഷ്ട്ര ക്രൂഡ് ഓയിൽ വിലയെ അടിസ്ഥാനമാക്കിയാണ് സമിതി ആഭ്യന്തര വിപണിയിലെ ഇന്ധനിരക്ക് നിശ്ചയിക്കുന്നത്. നാളെ (സെപ്റ്റംബർ 1) മുതല്‍ പുതിയ നിരക്കുകള്‍ പ്രാബല്യത്തില്‍ വരും.
സൂപ്പര്‍ 98 പെട്രോള്‍ ലിറ്ററിന് 2.90 ദിര്‍ഹമാണ് പുതിയ വില. ഓഗസ്റ്റ് മാസത്തിൽ ഇത് 3.05 ദിര്‍ഹം ആയിരുന്നു. കൂടാതെ, സ്‌പെഷ്യല്‍ 95 പെട്രോള്‍ ലിറ്ററിന് 2.78 ദിര്‍ഹമാണ് പുതിയ നിരക്ക്. കഴിഞ്ഞ മാസം 2.93 ദിര്‍ഹമായിരുന്നു.
ഇ പ്ലസ് 91 പെട്രോളിന് 2.71 ദിര്‍ഹമാണ് വില. 2.86 ദിര്‍ഹമായിരുന്നു ഓഗസ്റ്റിൽ. ഡീസലിന് 2.78 ദിര്‍ഹമാണ് പുതിയ നിരക്ക്. 2.95 ദിര്‍ഹമായിരുന്നു പഴയ വില.